kerala

ബോംബുണ്ടാക്കുന്നതിനിടെ കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം നിര്‍മിച്ച് സിപിഎം

കണ്ണൂരില്‍ ബോംബുണ്ടാക്കുന്നതിനിടെ കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം നിര്‍മിച്ച് സിപിഎം. പാനൂര്‍ ചെറ്റക്കണ്ടിയിലെ ഷൈജു, സുബീഷ് എന്നിവര്‍ക്കാണ് സ്മാരകം നിര്‍മിച്ചത്. ഇൗ മാസം 22ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ സ്മാരകം ഉദ്ഘാടനംചെയ്യും. 2015 ജൂണ്‍ ആറിനാണ് ഇരുവരും ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടത്.

പാനൂര്‍ ബോംബ് കേസിലെ മുഴുവന്‍ പ്രതികളെയും പൊലീസ് പിടികൂടിയിരുന്നു. മുഖ്യ ആസൂത്രകനടക്കം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനാണെന്ന് കണ്ടെത്തിയിരുന്നു. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ബോംബ് നിര്‍മാണത്തിന് പിന്നിലെന്നായിരുന്നു അറസ്റ്റിലായവര്‍ മൊഴി നല്‍കിയത്. എന്നാല്‍ ഇതിനെ പൊളിക്കുന്നതായിരുന്നു പൊലീസിന്‍റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. ഡി.വൈ.എഫ്.ഐ നേതാക്കളടക്കം ബോംബ് നിര്‍മാണത്തില്‍ പങ്കാളികളായെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button