kerala

ടേക്ക് ഓഫിനിടെ കൊച്ചിയിലേക്കുള്ള വിമാനത്തിന് തീപിടിച്ചു; യാത്രക്കാര്‍ സുരക്ഷിതര്‍

ടേക്ക് ഓഫിനിടെ  ബെംഗളൂരു – കൊച്ചി എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് തീപിടിച്ചു. അടിയന്തരമായി നിലത്തിറിക്കി തീ അണച്ചതോടെ വന്‍ ദുരന്തം ഒഴിവായി. വിമാനത്തിന്റെ എൻജിനിൽ ആണ് തീ കണ്ടത്. 179 യാത്രക്കാരും 6 ജീവനക്കാരും സുരക്ഷിതരാണ്.  

ഇന്നലെ രാത്രി 11.13നാണ് സംഭവം. പറന്നുയര്‍ന്ന ഉടന്‍ എഞ്ചിനില്‍ തീ കത്തുന്നത് ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്നാണ് അടിയന്തര ലാന്‍ഡിങിന് അനുമതി നല്‍കിയത്. ലാന്‍ഡ് ചെയ്ത ഉടനെ തീ കെടുത്തിയെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. വലതുവശത്തെ ചിറകിനുടത്താണ് തീപിടിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button