kerala

കടയില്‍ കയറി നിന്ന വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു; കെഎസ്ഇബിയുടെ അനാസ്ഥയെന്ന് കുടുംബം

കോഴിക്കോട് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചത് കെ.എസ്.ഇ.ബിയുടെ അനാസ്ഥകൊണ്ടെന്ന് കുടുംബം. കുറ്റിക്കാട്ടൂര്‍ പുതിയോട്ടില്‍ മുഹമ്മദ് റിജാസ് (19) ആണ് മരിച്ചത്. കടയുടെ തൂണില്‍ ഷോക്കുണ്ടെന്ന് പരാതിപ്പെട്ടിട്ടും കെഎസ്ഇബി അനങ്ങിയില്ലെന്ന് കടയുടമയുടെ ആരോപണം. കടയ്ക്കുമുകളില്‍ വൈദ്യുതി ലൈന്‍ നില്‍ക്കുന്നത് മരത്തില്‍തട്ടി. രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ തനിക്കും ഷോക്കേറ്റെന്ന് മരിച്ച റിജാസിന്‍റെ സഹോദരന്‍ പറഞ്ഞു . മഴയത്ത് കടയില്‍ കയറി നിന്നപ്പോഴാണ് കടയുടെ തൂണില്‍ നിന്നും ഷോക്കേറ്റത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button