അജ്മല്‍ ലഹരിക്കടിമയോ?, കാര്‍ വന്നത് തെറ്റായ ദിശയില്‍; ‘മുന്നോട്ടെടുത്തില്ലായിരുന്നുവെങ്കില്‍ കുഞ്ഞുമോള്‍ രക്ഷപ്പെടുമായിരുന്നു’, അജ്മൽ അറസ്റ്റിൽ
കൊല്ലം: വണ്ടി മുന്നോട്ടെടുക്കല്ലേ, മുന്നോട്ടെടുക്കല്ലേ… എന്ന് നാട്ടുകാര്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടും കേട്ടില്ല. കാര്‍ മുന്നോട്ടെടുത്തില്ലായിരുന്നുവെങ്കില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയായ കുഞ്ഞുമോള്‍ ഒരുപക്ഷേ രക്ഷപ്പെടുമായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.കൊല്ലം മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ ഇന്നലെ വൈകീട്ട് 5.45നായിരുന്നു നാടിനെ നടുക്കിയ അപകടം ഉണ്ടായത്. പ്രതി അജ്മല്‍ സ്‌കൂട്ടര്‍ യാത്രികരായ സ്ത്രീകളെ ഇടിച്ചുവീഴ്ത്തിയ ശേഷം കാര്‍ ദേഹത്തുകൂടി കയറ്റിയിറക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോള്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ഫൗസിയയ്ക്കും പരിക്കേറ്റു. സംഭവത്തിന് ശേഷം കടന്നുകളഞ്ഞ കരുനാഗപ്പള്ളി വെളുത്തമണല്‍ സ്വദേശി അജ്മലിനെ ഇന്ന് പുലര്‍ച്ചെ ശാസ്താംകോട്ട പതാരത്ത് നിന്നാണ് പൊലീസ് പിടികൂടിയത്.