KeralaNational

ബസ്മതി ഇതര അരി ഇനി കടൽ കടക്കും; കയറ്റുമതി നിരോധനം നീക്കി ഇന്ത്യ

ദില്ലി: ബസ്മതി ഇതര വെള്ള അരിയുടെ കയറ്റുമതിക്കുള്ള നിരോധനം നീക്കി കേന്ദ്രം. ഇന്ന് പുറപ്പെടുവിച്ച സർക്കാർ ഉത്തരവനുസരിച്ച് ഒരു മെട്രിക് ടണ്ണിന് 490 ഡോളർ എന്ന കുറഞ്ഞ കയറ്റുമതി വില കേന്ദ്രം അവതരിപ്പിച്ചു. ലോകത്തിലെ ഏറ്റവും വലിയ അരി കയറ്റുമതിക്കാരായ ഇന്ത്യ, ആഭ്യന്തര ഉത്പാദനം വർധിപ്പിച്ചതോടെയാണ് പുതിയ നടപടി.  ആഭ്യന്തര വിതരണം ഉറപ്പാക്കുന്നതിനായി 2023 ജൂലൈ 20-ന് ബസ്മതി ഇതര വെള്ള അരിയുടെ വിദേശ കയറ്റുമതി സർക്കാർ നിരോധിച്ചിരുന്നു. ഇതിൽ സെമി-മിൽഡ്, മിൽഡ്, പോളിഷ്ഡ്, ഗ്ലേസ്ഡ് ഇനങ്ങൾ ഉൾപ്പെടുന്നു. ജൂലൈയിൽ ആഭ്യന്തര ലഭ്യത വർദ്ധിപ്പിക്കുന്നതിനാണ് കേന്ദ്രം കയറ്റുമതി നിരോധനം ഏർപ്പെടുത്തിയത്. അതേഅസമയം, ചില രാജ്യങ്ങൾക്ക് അവരുടെ ഭക്ഷ്യസുരക്ഷാ ആവശ്യങ്ങൾ നിറവേറ്റുന്നതിന് അവരുടെ അഭ്യർത്ഥന പ്രകാരം അരി കയറ്റുമതിക്ക് സർക്കാർ അനുമതി നൽകിയിരുന്നു. ഈ മാസം ആദ്യം ബസ്മതി അരിയുടെ ഏറ്റവും കുറഞ്ഞ കയറ്റുമതി വില സർക്കാർ എടുത്തുകളഞ്ഞത് കയറ്റുമതി വർദ്ധിപ്പിക്കുന്നതിനും കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനും വേണ്ടിയാണ്. ഇന്ത്യൻ കർഷകർ വർഷത്തിൽ രണ്ടുതവണ നെൽകൃഷി ചെയ്യുന്നു. . മഞ്ഞുകാലത്ത് മധ്യ-ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് പ്രധാനമായും നെല്ല് കൃഷി ചെയ്യുന്നത്. പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, പഞ്ചാബ്, ഒഡീഷ, ഛത്തീസ്ഗഢ് എന്നിവയാണ് രാജ്യത്തെ പ്രധാന അരി ഉത്പാദക സംസ്ഥാനങ്ങൾ. 2023 ൽ മൺസൂൺ മഴ വൈകിയെത്തിയത് നെൽകൃഷിയെ ബാധിച്ചിരുന്നു.ജൂൺ അവസാനവാരം മുതൽ പെയ്ത കനത്ത മഴ ഈ കുറവ് ഇല്ലാതാക്കിയെങ്കിലും, അവ കൃഷിക്ക് കാര്യമായ നാശമുണ്ടാക്കി. ഇതോടെ ആഭ്യന്തര വില ഉയർന്നതാണ് നിരോധനം കൊണ്ടുവരാൻ കാരണമാക്കിയത്. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button