മലപ്പുറം: വേങ്ങരയിൽ കടംകൊടുത്ത 23 ലക്ഷം രൂപ തിരികെ ചോദിച്ച വൃദ്ധ ദമ്പതികളെ റോഡിലിട്ട് ക്രൂരമായി മർദിച്ചു. വേങ്ങര സ്വദേശികളായ അസൈൻ(70), ഭാര്യ പാത്തുമ്മ(62) എന്നിവർക്കാണ് മർദനമേറ്റത്. ഗുരുതര പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മർദനം തടയാൻ എത്തിയ ദമ്പതികളുടെ മകനും അയൽവാസിക്കും പരിക്കേറ്റു. വേങ്ങര സ്വദേശി പൂവളപ്പിൽ അബ്ദുൽ കലാമും മക്കളും ചേർന്നാണ് ഇവരെ ആക്രമിച്ചത്. മർദനത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.അബ്ദുൽ കലാമും മകൻ മുഹമ്മദ് സഫറും അസൈൻ-പാത്തുമ്മ ദമ്പതികളുടെ മകൻ ബഷീറിന്റെ കൈയിൽ നിന്ന് 23 ലക്ഷം രൂപ കടംവാങ്ങിയിരുന്നു. എന്നാൽ ഒന്നരവർഷമായിട്ടും ഈ പണം തിരിച്ചുകൊടുത്തില്ല. തുടർന്ന് കുടുംബം കലാമിന്റെ വീടിന് സമീപം സമരം ചെയ്തുവരികയായിരുന്നു. ഇതിനിടെയാണ് സഫറും മക്കളും ചേർന്ന് വൃദ്ധദമ്പതികളെ ക്രൂരമായി മർദിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
Related Articles
Check Also
Close