ഇടുക്കി: ഇടുക്കി ബൈസൺവാലിയിൽ പെൺമക്കളെ പീഡിപ്പിച്ച കേസിൽ അച്ഛനെ രാജാക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. 19 ഉം 17ഉം 16ഉം വയസ്സുള്ള മൂന്നു കുട്ടികളെയാണ് ഇയാൾ പീഡിപ്പിച്ചിരുന്നത്. സ്കൂളിൽ നടത്തിയ കൗൺസിലിംഗിലാണ് കുട്ടികളിലൊരാൾ കാര്യങ്ങൾ വെളിപ്പെടുത്തിയത്. സ്കൂള്‍ അധികൃതർ അറിയിച്ചതിനെ തുടർന്ന് പെൺകുട്ടികൾ ചൈൽഡ് ലൈനിൽ പരാതി നൽകി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ അറസ്റ്റു ചെയ്തത് കുട്ടികളുടെ അമ്മ മാനസിക വെല്ലുവിളി നേരിടുന്നയാളാണ്. ഇവർ ഇതിനുള്ള മരുന്ന് കഴിച്ച് മയങ്ങിക്കിടക്കുമ്പോഴാണ് വർഷങ്ങളായി അച്ഛൻ കുട്ടികളെ ദുരുപയോഗം ചെയ്തിരുന്നത്. വിവരം പുറത്ത് പറയാതിരിക്കാൻ കത്തികാട്ടി ഭീഷണിപ്പെടുത്തിയിരുന്നതായും കുട്ടികൾ മൊഴി നൽകിയിട്ടുണ്ട്. 45 വയസ്സുള്ള ആളാണ് പ്രതി. ഇയാളെ നാളെ കോടതിയിൽ ഹാജരാക്കും. പോക്സോ കേസ് ഉള്‍പ്പെടെ ചേര്‍ത്താണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ സ്വകാര്യത കണക്കിലെടുത്ത് നിയമപ്രകാരം പ്രതിയുടെ പേരും മറ്റു വിവരങ്ങളും പുറത്തുവിടാനാകില്ലെന്ന് പൊലീസ് അറിയിച്ചു.
Related Articles
മലപ്പുറത്ത് വൻ കവർച്ച; ജ്വല്ലറി ഉടമയുടെ സ്കൂട്ടർ ഇടിച്ചുവീഴ്ത്തി, 3.5 കിലോ സ്വർണം കവർന്നു
November 22, 2024
കച്ചവടം പൂട്ടിക്കാതിരിക്കാൻ കൈക്കൂലിയായി ചോദിച്ചത് ഐഫോൺ 16 പ്രോ മാക്സ്, പൊലീസ് ഇൻസ്പെക്ടർ പിടിയിൽ
November 17, 2024
Check Also
Close