Business

കൂട്ടിവെക്കാം, കുന്നോളം ആകുന്നത് വരെ’: റെക്കറിംഗ് ഡെപ്പോസിറ്റ് ചെയ്യുന്നതിന് മുൻപ് ഈ കാര്യങ്ങൾ അറിയണം

റെക്കറിംഗ് ഡെപ്പോസിറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ ആദ്യം ഏതൊക്കെ തരത്തിലുള്ള റെക്കറിംഗ് ഡെപ്പോസിറ്റ് ഉണ്ടെന്ന് തിരിച്ചറിയണം. ഓരോ മാസവും ഇഷ്ടമുള്ള തുക നിക്ഷേപിക്കുന്നതിലൂടെ സമ്പാദ്യം വളർത്താനുള്ള മാർഗമാണ് ആർഡി അഥവാ റെക്കറിംഗ് ഡെപ്പോസിറ്റ്. ഇന്ത്യയിലെ ഭൂരിഭാഗം ബാങ്കുകളും 6 മാസം മുതൽ 10 വർഷം വരെ കാലാവധിയിൽ നിക്ഷേപിക്കാൻ അനുവദിക്കുന്നുണ്ട്. സാധാരണയായി റെക്കറിംഗ് ഡിപ്പോസിറ്റിന്റെ പലിശ നിരക്ക് 5% മുതൽ 7.85% വരെയാണ്. അതേസമയം മുതിർന്ന പൗരന്മാർക്ക് കൂടുതൽ പലിശയും ലഭിക്കും. നിക്ഷേപിക്കുന്നതിന് മുൻപ് വിവിധ തരം ആ‍ർ‍ഡി സ്കീമുകളെ അറിയാം  റെഗുലർ സേവിംഗ്സ് സ്കീം പതിനെട്ട് വയസ്സിന് മുകളിലുള്ള ഇന്ത്യൻ പൗരന്മാർക്ക് വേണ്ടി ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന റെക്കറിംഗ് ഡിപ്പോസിറ്റ് ആണ് റെഗുലർ സേവിംഗ്സ് സ്കീം. ഇതിലൂടെ ഒരു നിശ്ചിത കാലയളവിലേക്ക് ഒരു നിശ്ചിത തുക നിക്ഷേപിക്കാൻ കഴിയും. 6 മാസം മുതൽ 10 വർഷം വരെയാണ് . സാധാരണയായി ഇങ്ങനെയുള്ള സ്കീമുകളുടെ കാലാവധി. കാലാവധി കഴിഞ്ഞാൽ, ഒറ്റത്തവണയായി തുക പിൻവലിക്കാം.  ജൂനിയർ ആർഡി സ്കീം പതിനെട്ട് വയസ്സിന് താഴെയുള്ളവർക്കായി ഒരുക്കിയിരിക്കുന്ന  റെക്കറിംഗ് ഡിപ്പോസിറ്റ് സ്കീമാണ് ജൂനിയർ ആർഡി സ്കീം. കുട്ടികളുടെ ഭാവി, വിദ്യാഭ്യാസം, മറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി മാതാപിതാക്കൾക്കോ ​​രക്ഷിതാക്കൾക്കോ ​​അവരുടെ പേരിൽ ഈ നിക്ഷേപങ്ങൾ ആരംഭിക്കാവുന്നതാണ്.  സീനിയർ സിറ്റിസൺസ് ആർഡി സ്കീം മുതിർന്ന പൗരന്മാർക്കായി അവതരിപ്പിച്ച സ്കീമാണ് ഇത്. മുതിർന്ന പൗരന്മാർക്ക് ബാങ്കുകൾ ഇതിൽ സാദാരണ നിക്ഷേപകരേക്കാൾ ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.  4% മുതൽ 7.25% വരെയാണ് പലിശ നിരക്ക്. മുതിർന്ന പൗരന്മാരെ അവരുടെ വിരമിക്കൽ കാലത്ത് സഹായിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ള സ്കീമുകളും ലഭ്യമാണ്. എൻആർഇ, എൻആർഒ ആർഡി സ്കീം പൊതുവെ പ്രവാസികൾക്ക് നൽകുന്ന എൻആർഇ സ്കീമിൽ പലിശ നിരക്കുകൾ കുറവായിരിക്കും. എൻആർഒ ആർഡി അക്കൗണ്ടുകൾക്കും മറ്റ് ആർഡി അക്കൗണ്ടുകൾ അപേക്ഷിച്ച് പലിശ നിരക്ക് കുറവായിരിക്കും. സ്പെഷ്യൽ ആർഡി സ്കീം മറ്റ് സ്‌കീമിൽ നിന്നും വ്യത്യസ്തമായി ഉപയോക്താക്കളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ രൂപകൽപ്പന ചെയ്യുന്ന ആർഡി സ്കീമാണിത്. ഈ സ്കീമുകൾക്ക് പൊതുവെ ഉയർന്ന പലിശ നിരക്ക് ലഭിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button