മാവേലിക്കര: പച്ചക്കറി വാങ്ങിതിന്റെ പണം ചോദിച്ചതിന് വ്യാപാരിയെ അക്രമിച്ചു. കെഎസ്ആർടിസി സ്റ്റാൻഡിനു സമീപം പച്ചക്കറി കട നടത്തുന്ന ഓലകെട്ടിയമ്പലം ശ്രുതിലയത്തിൽ എൻ സതീഷി(58)നാണ് പരിക്കേറ്റത്. പ്രതി വലിയകുളങ്ങര സ്വദേശി അനിലിനെ മാവേലിക്കര പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രി 8.30 ഓടെയാണ് സംഭവം. കടയിലേയ്ക്ക് എത്തി പച്ചക്കറിയും മറ്റും എടുത്ത ശേഷം പണം ചോദിച്ച കടയുടമ സതീഷിനെ കൈയ്യിലുണ്ടായിരുന്ന കത്രിക എടുത്ത് അനിൽ ആക്രമിക്കുകയായിരുന്നു. ഇയാൾ കടയിലെ സാധനങ്ങളും വലിച്ചെറിഞ്ഞു. ശേഷം മാവേലിക്കര പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പരിക്കേറ്റ സതീഷ് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി മാവേലിക്കര യൂണിറ്റ് പ്രതിഷേധിച്ചു.