പാലക്കാട് : ഉപതിരഞ്ഞെടുപ്പിലെ പരാജയ കാരണം പഠിക്കാൻ ബിജെപി. ഉപതെരഞ്ഞെടുപ്പുകൾ നടന്ന പാലക്കാട്, തൃശൂർ, വയനാട് ജില്ലാ പ്രസിഡന്റ്മാർ പരാജയ കാരണവും മണ്ഡലങ്ങളിലെ സാഹചര്യവും പഠിച്ച് റിപ്പോർട്ട് നൽകണമെന്ന് സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ നിർദ്ദേശം നൽകി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അടുത്ത മാസം 7, 8 തീയതികളിൽ ചേരുന്ന യോഗത്തിൽ തിരഞ്ഞെടുപ്പ് പരാജയം വിശദമായി ചർച്ച ചെയ്യും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കൂടുതൽ ചർച്ചകൾ റിപ്പോർട്ട് കിട്ടിയതിന് ശേഷം മതിയെന്നും ഇന്നത്തെ ബിജെപി നേതൃയോഗത്തിൽ കെ സുരേന്ദ്രൻ നിലപാടെടുത്തു. ഡിസംബർ 7, 8 തീയതികളിൽ ചേരുന്ന യോഗത്തിൽ കേന്ദ്ര പ്രഭാരി പ്രകാശ് ജാവദേക്കറും പങ്കെടുക്കും.
Related Articles
രാജ്യത്തെ 312 ആർ.എം.എസ് ഓഫിസുകള്‍ പൂട്ടുന്നു, കേരളത്തിലുള്ളത് 12; കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി
1 day ago
കസേരയിൽ മൊബൈൽ നോക്കിയിരുന്ന യുവാവിൻ്റെ ദേഹത്തേക്ക് ‘ദിയമോൾ’ ബസ് ഇടിച്ചുകയറിയത് ഡ്രൈവറുടെ അശ്രദ്ധ, ലൈസൻസ് പോകും
December 2, 2024
Check Also
Close