‘
പാലക്കാട്: പാലക്കാടിന്റെ മണ്ണും മനസ്സും രാഹുൽ മാങ്കൂട്ടത്തിലിനൊപ്പമെന്ന് ഷാഫി പറമ്പിൽ എംപി. നല്ല ഭൂരിപക്ഷത്തിൽ രാഹുൽ ജയിക്കും. പാലക്കാടിലേത് കേരളം ആഗ്രഹിക്കുന്ന വിധിയാകും. നിയമസഭയ്ക്ക് അകത്തും പുറത്തും ഉറച്ച ശബ്ദമായി മാറാൻ രാഹുൽ മാങ്കൂട്ടത്തിലിന് സാധിക്കും. എൽഡിഎഫിന് നല്ലത് ബൂമറാങ് ചിഹ്നമായിരുന്നുവെന്നും സരിന്റെ സ്ഥാനാർത്ഥിത്വത്തെ പരിഹസിച്ച് ഷാഫി പറഞ്ഞു. എല്ലാ വിവാദങ്ങളും അവർക്ക് തിരിച്ചടിയായി. പത്ര പരസ്യം ഉൾപ്പെടെ എൽഡിഎഫിന് തിരിച്ചടിയായെന്നും ഷാഫി കൂട്ടിച്ചേർത്തു. ‘കള്ളവോട്ടുള്ള ഒരാളും ധൈര്യപൂർവം വോട്ട് ചെയ്യില്ല’; പാലക്കാടിന്‍റേത് ശരിയുടെ തീരുമാനമായിരിക്കുമെന്ന് പി സരിൻ അതേ സമയം, മൂന്ന് പഞ്ചായത്തിലും നഗരസഭയിലും ലീഡ് നേടി ജയിക്കുമെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ ഏഷ്യനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. മതേതര മുന്നണിക്ക് ജയമുണ്ടാകണമെന്നതാണ് പ്രാർത്ഥന. തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യപ്പെടേണ്ട വിഷയങ്ങളല്ല ചർച്ചയായതെന്ന കാര്യത്തിൽ പരിഭവമുണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. സന്ദീപ് വാര്യർ ഒരു രാത്രി കൊണ്ട് സ്ഥാനാർത്ഥിയാകാൻ വന്നതായിരുന്നുവെങ്കിൽ കൈ കൊടുപ്പ് ഉണ്ടാകില്ലായിരുന്നുവെന്നും രാഹുൽ പറഞ്ഞു.