വയനാട്: ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ വയനാട്ടിൽ എൽഡിഎഫിന് ഉണ്ടായത് ഗുരുതര വോട്ട് ചോർച്ചയെന്ന് ബൂത്തുതല കണക്കുകൾ. വയനാട് ജില്ലയിലെ മൂന്ന് നിയോജകമണ്ഡലങ്ങളിലും എൽഡിഎഫ് കനത്ത തിരിച്ചടി നേരിട്ടതായി കണക്കുകൾ വ്യക്തമാക്കുന്നു. ബത്തേരിയിലെ 97 ബൂത്തുകളിൽ ബിജെപിക്ക് പുറകിലാണ് എൽഡിഎഫ് സ്ഥാനാർത്ഥിയായ സത്യൻ മൊകേരി. മാനന്തവാടിയിൽ 39 ബൂത്തുകളിലും കൽപറ്റയിൽ 35 ബൂത്തുകളിലും മൂന്നാം സ്ഥാനത്താണുള്ളത്. മന്ത്രി ഒ ആർ കേളുവിന്റെ പഞ്ചായത്തായ തിരുനെല്ലിയിൽ പ്രിയങ്ക ഗാന്ധിക്കായിരുന്നു ലീഡ് എന്നും ബൂത്തുതല കണക്കുകളില്‍ വ്യക്തമാകുന്നു.
Related Articles
Check Also
Close