Health Tips

കുട്ടികളിലെ ഇരുമ്പിൻ്റെ കുറവ് നിസാരമായി കാണരുത്, കൂടുതലറിയാം

കൊച്ചുകുട്ടികളുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് ആവശ്യമായ ഒരു പ്രധാന പോഷകമാണ് ഇരുമ്പ്. ശ്വാസകോശത്തിൽ നിന്ന് ശരീരത്തിൻറെ വിവിധ ഭാഗങ്ങളിലേക്ക് രക്തത്തിലൂടെ ഓക്സിജൻ എത്തിക്കുന്ന പ്രോട്ടീനാണ് ഹീമോഗ്ലോബിൻ. ഈ ഹീമോഗ്ലോബിൻറെ നിർമാണം അടക്കം പലവിധ ശാരീരിക പ്രവർത്തനങ്ങൾക്ക് ആവശ്യമായ പോഷണമാണ് അയൺ അഥവാ ഇരുമ്പ്. പ്രതിരോധശക്തി വർധിപ്പിക്കാനും അയൺ അത്യന്താപേക്ഷിതമാണ്.  ശരീരത്തിലെ ഇരുമ്പിൻ്റെ അളവ് കുറവാണെങ്കിലും അനീമിയ എന്ന് തിരിച്ചറിയാൻ കഴിയാതെ വരുമ്പോഴാണ് ലാറ്റൻ്റ് അയൺ ഡിഫിഷ്യൻസി (എൽഐഡി) സംഭവിക്കുന്നതെന്ന് ബച്ച്പൻ നഴ്സിംഗ് ഹോമിലെ ശിശുരോഗവിദഗ്ധൻ ഡോ.വിജയ് സിംഗ് പറഞ്ഞു. ഇരുമ്പിൻ്റെ കുറവ് കുട്ടികളിൽ അമിത ക്ഷീണം,  ഊർജ്ജം കുറയുക എന്നിവയ്ക്ക് ഇടയാക്കും.  തലകറക്കം, ശ്വാസംമുട്ടൽ, ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ വയ്യാത്ത അവസ്ഥ, തലവേദന എന്നിവയെല്ലാം ഇരുമ്പ് കുറഞ്ഞതിന്റെ ലക്ഷണങ്ങളാണ്.  കുട്ടികളിൽ ഒളിഞ്ഞിരിക്കുന്ന ഇരുമ്പിൻ്റെ അഭാവത്തിന് നിരവധി ഘടകങ്ങൾ കാരണമാകുന്നു. ഇരുമ്പിൻ്റെ അപര്യാപ്തതയുള്ള കുട്ടികളിൽ പലപ്പോഴും വൈജ്ഞാനികവും ശാരീരികവുമായ വികസനം തകരാറിലാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇരുമ്പിൻ്റെ കുറവുള്ള കുട്ടികൾ സമപ്രായക്കാരെ അപേക്ഷിച്ച് കോഗ്നിറ്റീവ് ഡെവലപ്‌മെൻ്റ് ടെസ്റ്റുകളിൽ സ്കോർ കുറവാണെന്നും പഠനങ്ങൾ പറയുന്നു.  ചീര, ബീറ്റ്റൂട്ട്, വാഴപ്പഴം, ഈന്തപ്പഴം എന്നിവ ഉൾപ്പെടുത്തുക. ഈ നാല് ചേരുവകൾ ശരീരത്തിലെ ഇരുമ്പിന്റെ അളവ് വർദ്ധിപ്പിക്കും. ഇവയിൽ മഗ്നീഷ്യം, ഫൈബർ, വിറ്റാമിൻ സി എന്നിവയും ധാരാളമുണ്ട്. കരളിലെ വിഷാംശം പുറന്തള്ളാൻ ഈ ഭക്ഷണങ്ങൾ സഹായിക്കും. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button