രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടുന്ന പഴങ്ങള്‍
പ്രമേഹ രോഗികള്‍ പൊതുവേ പഴങ്ങള്‍ കഴിക്കാന്‍ മടിക്കാറുണ്ട്. എന്നാല്‍ ഇവയുടെ ജിഐ അറിഞ്ഞ്, മിതമായ അളവില്‍ ഇവ കഴിക്കുന്നതില്‍ തെറ്റില്ല. പ്രമേഹരോഗികള്‍ അമിതമായി കഴിക്കാന്‍ പാടില്ലാത്ത പഴങ്ങളെ പരിചയപ്പെടാം. ഒരു ഇടത്തരം മാമ്പഴത്തില്‍ 46 ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ അമിതമായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടാം. ഒരു മാതളത്തില്‍ 24 ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ട്. അതിനാല്‍ മാതളവും മിതമായി അളവില്‍ മാത്രം കഴിക്കുക. ഒരു കപ്പ് മുന്തിരിയില്‍ 23 ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ട്. അതിനാല്‍ മുന്തിരിയും അമിതമായി കഴിക്കുന്നത് ബ്ലഡ് ഷുഗര്‍ കൂടാന്‍ കാരണമാകും. ഒരു കപ്പ് ചെറിയില്‍ 18 ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും അമിതമായാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടാം. ഒരു ഇടത്തരം വാഴപ്പഴത്തില്‍ 14 ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ട്. വാഴപ്പഴത്തിന്‍റെ ഗ്ലൈസെമിക് ഇൻഡക്സും കൂടുതലാണ്. അതിനാല്‍ ഇവയും അമിതമായി കഴിക്കേണ്ട. ഒരു കപ്പ് പൈനാപ്പിളില്‍ 16 ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇവയും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടാം. ഒരു കപ്പ് തണ്ണിമത്തനില്‍ 9 ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇവയും അമിതമായി കഴിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് നല്ലതല്ല.