യൂറിക് ആസിഡ് കൂടുതലാണോ? എങ്കില്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
ശരീരത്തിൽ അധികമായ യൂറിക് ആസിഡ്, ക്രിസ്റ്റലുകളായി കാലിന്‍റെ പെരുവിരലിലെ സന്ധികളിൽ അടിഞ്ഞുകൂടുന്നു. ഇതുമൂലമാണ് കഠിനമായ വേദന അനുഭവപ്പെടുന്നത്. ഇത്തരത്തില്‍ ശരീരത്തില്‍ യൂറിക് ആസിഡ് കൂടുതലുള്ളവര്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. യൂറിക് ആസിഡ് കൂടുതലുള്ളവര്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. ചെറുപയറില്‍ പ്യൂറൈന്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ യൂറിക് ആസിഡ് കൂടുതലുള്ളവര്‍ ഇവ അധികം കഴിക്കേണ്ട. പ്യൂറൈന്‍ അടങ്ങിയിരിക്കുന്നതിനാല്‍ യൂറിക് ആസിഡ് കൂടുതലുള്ളവര്‍ വെള്ളക്കടലയും അമിതമായി കഴിക്കേണ്ട. സോയാബീൻസും യൂറിക് ആസിഡിന്‍റെ അളവ് അതിവേഗം വർദ്ധിപ്പിക്കുന്നു. അതിനാല്‍ ഇവയും ഒഴിവാക്കുക. ബീഫ് പോലെയുള്ള റെഡ് മീറ്റില്‍ ഉയര്‍ന്ന തോതിലുള്ള പ്യൂറൈന്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവയും ഒഴിവാക്കുക. ഞണ്ട്, കൊഞ്ച്, ചെമ്മീന്‍, ഓയ്സ്റ്റര്‍ പോലുള്ള കടല്‍ മീനുകളും യൂറിക് ആസിഡ് രോഗികള്‍ അധികം കഴിക്കേണ്ട. സംസ്കരിച്ച ഭക്ഷണങ്ങളും യൂറിക് ആസിഡിന്‍റെ തോത് കൂട്ടാം. ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.