InformationLife Style

പണമടയ്ക്കാതെ എങ്ങനെ ചികിത്സ നേടാം?, സൂപ്പറാണ് ആരോഗ്യ ഇന്‍ഷുറന്‍സ് നിയമങ്ങളിലെ പുതിയ മാറ്റങ്ങള്‍

ആരോഗ്യ ഇന്‍ഷുറന്‍സ് നിയമങ്ങളില്‍ അടുത്തിടെയുണ്ടായ മാറ്റങ്ങള്‍ വളരെയധികം സ്വാഗതം ചെയ്യപ്പെട്ടിട്ടുണ്ട്. നെറ്റ്വര്‍ക്കില്‍ അല്ലാത്ത ആശുപത്രികളില്‍പ്പോലും ക്യാഷ്ലസ് ആയി ചികില്‍സ ലഭിക്കുമെന്നതും,  ക്ലെയിമുകള്‍ വേഗത്തില്‍ അനുവദിക്കപ്പെടുമെന്നതുമെല്ലാം നിയമങ്ങളിലെ മാറ്റങ്ങള്‍ മൂലമുള്ള നേട്ടങ്ങളാണ്. ഈ ആനുകൂല്യങ്ങള്‍ എങ്ങനെ നേടിയെടുക്കാം എ്ന്ന് പരിശോധിക്കാം 1. പോളിസി അറിഞ്ഞിരിക്കുക ആദ്യം,  നിങ്ങളുടെ പക്കലുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാന്‍ പുതിയ മാറ്റങ്ങള്‍ക്ക് അനുസൃതമാണോ എന്ന് പരിശോധിക്കണം. നെറ്റ്വര്‍ക്ക് ഇതര ആശുപത്രികളില്‍ ക്യാഷ്ലസ് ചികിത്സ ലഭിക്കുന്നതിന് പോളിസികളില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടിവന്നേക്കാം. അത് മനസിലാക്കി ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം. 2. മുന്‍കൂട്ടിയുള്ള അംഗീകാരം നെറ്റ്വര്‍ക്ക് ഇതര ആശുപത്രികളില്‍ ക്യാഷ്ലസ് ചികിത്സ ലഭിക്കുമെങ്കിലും, കമ്പനിയുടെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്. ആശുപത്രിയില്‍ പ്രവേശിക്കുന്നതിന് മുമ്പ്, നിങ്ങളോ ആശുപത്രിയോ ഇന്‍ഷുറന്‍സ് കമ്പനിയെ അറിയിക്കണം. മുന്‍കൂട്ടി അംഗീകാരം നേടുന്നതിനുള്ള നടപടികള്‍: ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ്, ഐഡി പ്രൂഫ്, മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍, ആശുപത്രി ചികിത്സയുടെ എസ്റ്റിമേറ്റ് എന്നിവ ഇന്‍ഷുറന്‍സ് കമ്പനിക്ക് നല്‍കണം. ഒരു മണിക്കൂറിനുള്ളില്‍ കമ്പനിയുടെ പ്രതികരണം ലഭിക്കും. 3. രേഖകള്‍ സമര്‍പ്പിക്കുക ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതിന് താഴെപ്പറയുന്ന രേഖകള്‍ തയ്യാറാക്കി സൂക്ഷിക്കുക: ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് സാധുവായ തിരിച്ചറിയല്‍ രേഖ (ഉദാ. ആധാര്‍, പാന്‍ കാര്‍ഡ്) ഡോക്ടറുടെ കുറിപ്പുകളും പരിശോധനാ ഫലങ്ങളും ഉള്‍പ്പെടെയുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ആശുപത്രിയുടെ ചികിത്സാ എസ്റ്റിമേറ്റ് അല്ലെങ്കില്‍ ബില്‍ 4. അടിയന്തര കേസുകള്‍ അടിയന്തര സാഹചര്യങ്ങളില്‍ ഉടനടി ചികിത്സ സ്വീകരിക്കാനും പിന്നീട് ഇന്‍ഷുറന്‍സ് കമ്പനിയുടെ അംഗീകാരം നേടാനും സാധിക്കും . ഇതിന് ആശുപത്രിയില്‍ പ്രവേശിച്ച് 24 മണിക്കൂറിനുള്ളില്‍ ഇന്‍ഷുറന്‍സ് കമ്പനിയെ അറിയിക്കണം. 5. പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് ചട്ടങ്ങള്‍ 1.ഇന്‍ഷുറന്‍സ് നെറ്റ്വര്‍ക്കില്‍ ഇല്ലാത്ത ആശുപത്രികളില്‍ ക്യാഷ്ലസ് ചികിത്സ ലഭിക്കും. മുമ്പ്, മുന്‍കൂറായി പണമടയ്ക്കുകയും പിന്നീട് റീഇംബേഴ്സ്മെന്‍റ്  നേടുകയുമായിരുന്നു ചെയ്തിരുന്നത്. 2.അഡ്മിറ്റ് ചെയ്യുന്ന സമയത്ത് ഒരു മണിക്കൂറിനുള്ളിലും ഡിസ്ചാര്‍ജ് സമയത്ത് മൂന്ന് മണിക്കൂറിനുള്ളിലും ക്യാഷ്ലസ് ക്ലെയിമുകള്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്‍കണം, ഡിസ്ചാര്‍ജുകള്‍ക്കുള്ള കാലതാമസം ഇത് വഴി കുറയുന്നു 3.പ്രമേഹം, രക്താതിമര്‍ദ്ദം അല്ലെങ്കില്‍ മറ്റ് വിട്ടുമാറാത്ത രോഗങ്ങള്‍ പോലുള്ള രോഗങ്ങളുടെ കാത്തിരിപ്പ് കാലയളവ് നാല് വര്‍ഷത്തില്‍ നിന്ന് മൂന്ന് വര്‍ഷമായി കുറച്ചു. 4.ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്‍റ് അതോറിറ്റി ഓഫ് ഇന്ത്യ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക് കീഴില്‍ ആയുഷ് ചികിത്സകള്‍ക്ക് (ആയുര്‍വേദം, യോഗ, യുനാനി, സിദ്ധ, ഹോമിയോപ്പതി) കവറേജ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. 5 .അഞ്ച് വര്‍ഷത്തേക്ക് തുടര്‍ച്ചയായ കവറേജ് നിലനിര്‍ത്തുകയാണെങ്കില്‍, ഈ കാലയളവിന് ശേഷം രോഗം വെളിപ്പെടുത്താത് കാരണം ഇന്‍ഷുറന്‍സ് കമ്പനിക്ക്  ക്ലെയിമുകളൊന്നും നിരസിക്കാന്‍ കഴിയില്ല. നേരത്തെ, ഈ കാലയളവ് എട്ട് വര്‍ഷമായിരുന്നു. 6. ഒന്നിലധികം ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ ഉണ്ടെങ്കില്‍, ഒരൊറ്റ ആശുപത്രി ബില്‍ തീര്‍പ്പാക്കാന്‍  അവയെല്ലാം ഉപയോഗിക്കാം. ഉദാഹരണത്തിന്,  5 ലക്ഷം രൂപയും 10 ലക്ഷം രൂപയും മൂല്യമുള്ള രണ്ട് പോളിസികള്‍ ഉണ്ടെങ്കില്‍, ആശുപത്രി ബില്‍ 12 ലക്ഷം ആണെങ്കില്‍, ക്ലെയിം തീര്‍പ്പാക്കാന്‍ ഈ രണ്ട് പോളിസികളും ഉപയോഗിക്കാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button