Crime

കച്ചവടം പൂട്ടിക്കാതിരിക്കാൻ കൈക്കൂലിയായി ചോദിച്ചത് ഐഫോൺ 16 പ്രോ മാക്സ്, പൊലീസ് ഇൻസ്പെക്ടർ പിടിയിൽ

ദോലെ: വ്യാജക്കേസിൽ കുടുക്കി കച്ചവടം പൂട്ടിക്കാതിരിക്കാൻ പൊലീസുകാരൻ ആവശ്യപ്പെട്ട കൈക്കൂല ഐഫോൺ 16 പ്രോ മാക്സ്. 1.5 ലക്ഷം രൂപയോളം വില വരുന്ന ഫോൺ ആവശ്യപ്പെട്ടുള്ള ഇൻസ്പെക്ടറുടെ ഭീഷണി സ്ഥിരമായതോടെ അഴിമതി വിരുദ്ധ സ്ക്വാഡിന്റെ സഹായം തേടി യുവാവ്. ഐഫോൺ 16 പ്രോ മാക്സ് കൈമാറുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥനെ കയ്യോടെ പിടികൂടി. ഗുജറാത്തിലെ ദോലെ തുറമുഖത്താണ് സംഭവം. ദിനേഷ് കുബാവത് എന്ന ഉദ്യോഗസ്ഥനാണ് കൈക്കൂലി കേസിൽ അറസ്റ്റിലായത്. മത്സ്യ ബന്ധനയാനങ്ങൾക്ക് അടക്കം ഇന്ധനം നൽകുന്ന വ്യാപാരിയോടാണ് പൊലീസ് ഉദ്യോഗസ്ഥൻ ഐഫോൺ 16 പ്രോ മാക്സ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. ലൈസൻസുള്ള ഇന്ധന വ്യാപാരിയോട് അടുത്തിടെയാണ് പൊലീസുകാരൻ രേഖകളുമായി കാണാൻ ആവശ്യപ്പെട്ടത്. വ്യാപാരി രേഖകൾ കാണിച്ചതോടെ ചില രേഖകൾ ശരിയല്ലെന്നും കൈക്കൂലി നൽകിയില്ലെങ്കിൽ കച്ചവടം പൂട്ടിക്കുമെന്നുമായിരുന്നു പൊലീസുകാരന്റെ ഭീഷണി.  1.5 ലക്ഷത്തിന്റെ ഫോൺ വേണമെന്നുള്ള ഭീഷണി പതിവായതോടെയാണ് വ്യാപാരി അഴിമതി വിരുദ്ധ സ്ക്വാഡിന്റെ സഹായം തേടിയത്. വ്യാപാരി ഫോൺ കൈമാറുന്നതിനിടെ നവസാരായിൽ നിന്നുള്ള അഴിമതി വിരുദ്ധ സ്ക്വാഡ് യുവ ഉദ്യോഗസ്ഥനെ കയ്യോടെ പിടികൂടുകയായിരുന്നു.  വലിയ സ്ക്രീനും ശക്തമായ ഹാർഡ് ഡ്രൈവും ഫാസ്റ്റർ ചാർജ്ജിംഗും വലിയ ബാറ്ററിയുമായി എത്തിയ ഐഫോൺ 16 പ്രോ മാക്സിന് വലിയ രീതിയിലുള്ള പ്രതികരണമാണ് വിപണിയിൽ ഉണ്ടാക്കാൻ സാധിച്ചത്. 48എംപി പ്രൈമറി ക്യാമറയും 12 എംപി 5 എക്സ് ടെലിഫോട്ടോ ക്യാമറയും അടക്കമുള്ളതാണ് ഐഫോൺ 16 പ്രോ മാക്സ്. സെക്കൻഡ് ജനറേഷൻ മാഗ്സേഫ് ചാർജിംഗ് രീതിയാണ് ഐഫോൺ 16 പ്രോ മാക്സിലുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button