ഐപിഎല്‍ മെഗാ താരലേലം; തീയതിയും വേദിയും കുറിച്ചു; ലേലത്തിനെത്തുക 1574 താരങ്ങള്‍
മുംബൈ: ഐപിഎല്‍ മെഗാ താരലേലം ഈ മാസം 24, 25 തീയതികളില്‍ സൗദി അറേബ്യൻ നഗരമായ ജിദ്ദയില്‍ നടക്കും. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് വിദേശത്ത് ഐപിഎല്‍ താരലേലം നടക്കുന്നത്. ജിദ്ദയിലെ അബാദി അൽ ജോഹർ അരീന(ബെഞ്ച്‌മാര്‍ക്ക് അരീന)യാണ് താലേലത്തിന് വേദിയാവുന്നത്. കഴിഞ്ഞ വര്‍ഷം ദുബായിലായിരുന്നു താരലേലം നടന്നത്. ഓരോ മൂന്ന് വര്‍ഷം കൂടുമ്പോഴും നടക്കുന്ന മെഗാ താരലേലമായതിനാല്‍ രണ്ട് ദിവസമായിട്ടാണ് ഇത്തവണ ലേലം നടക്കുന്നത്. ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നതിനിടയിലാണ് താരലേലവും നടക്കുന്നത്. 22നാണ് ഇന്ത്യ-ഓസ്ട്രേലിയ ആദ്യ ടെസ്റ്റ് പെര്‍ത്തില്‍ തുടങ്ങുക. ആകെ 1574 താരങ്ങള്‍ ആകെ 1574 താരങ്ങളാണ് ഇത്തവണ ഐപിഎല്‍ താരലേലത്തില്‍ പങ്കെടുക്കാനായി പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 409 പേര്‍ വിദേശതാരങ്ങളാണ്. നവംബര്‍ നാലായിരുന്നു താരലേലത്തിന് പേര് രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി. ഐസിസിയില്‍ പൂര്‍ണ്ണ അംഗത്വമുള്ള പാകിസ്ഥാന്‍ ഒഴികെയുള്ള രാജ്യങ്ങള്‍ക്ക് പുറമെ ഇത്തവണ ഇറ്റലി, കാനഡ, നെതര്‍ലന്‍ഡ്സ്, സ്കോട്‌ലന്‍ഡ്, അമേരിക്ക, യുഎഇ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള കളിക്കാരും ലേലത്തിൽ പങ്കെടുക്കാനായി പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഓസ്ട്രേലിയക്കെതിരെ 4-0 ഒന്നും പ്രതീക്ഷിക്കേണ്ട, ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും മറക്കാം, തുറന്നു പറഞ്ഞ് ഗവാസ്കർ ഇന്ത്യ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കളിക്കാര്‍ ലേലത്തില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ദക്ഷിണാഫ്രിക്കയില്‍ നിന്നാണ്. 91 കളിക്കാരാണ് ദക്ഷിണാഫ്രിക്കയില്‍ നിന്ന് ലേലത്തിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഓസ്ട്രേലിയ(76), ഇംഗ്ലണ്ട്(52), ന്യൂസിലന്‍ഡ്(39), വെസ്റ്റ് ഇന്‍ഡീസ്(33), ശ്രീലങ്ക(29), അഫ്ഗാനിസ്ഥാന്‍(29), ബംഗ്ലാദേശ്(13) എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളില്‍ നിന്ന് ലേലത്തിനായി രജിസ്റ്റര്‍ ചെയ്ത കളിക്കാരുടെ എണ്ണം.
ഓരോ ടീമിനും നിലനിര്‍ത്തിയ കളിക്കാരടക്കം 25 കളിക്കാരെയാണ് പരമാവധി സ്ക്വാഡില്‍ ചേര്‍ക്കാനാവുക. ഇത് പ്രകാരം 10 ടീമുകളിലായി 204 കളിക്കാരെയാണ് ടീമുകള്‍ ലേലത്തില്‍ എടുക്കേണ്ടത്. 46 കളിക്കാരെ ടീമുകൾ ലേലത്തിന് മുമ്പ് തന്നെ നിലനിര്‍ത്തിയിരുന്നു. 120 കോടിയാണ് ലേലത്തില്‍ ഓരോ ടീമിനും പരമാവധി ചെലവഴിക്കാവുന്ന തുക. നിലനിര്‍ത്തിയ കളിക്കാര്‍ക്കായി ചെലവിട്ട തുക കിഴിച്ചുള്ള തുക മാത്രമെ ടീമുകള്‍ക്ക് ലേലത്തില്‍ ചെലവഴിക്കാനാകു.