National

ചരിത്രം കുറിച്ച് ഐഎസ്ആർഒ: ജിസാറ്റ് 20; വിക്ഷേപണം വിജയം

ന്യൂഡൽഹി : ഐഎസ്ആർഒയുടെ
അത്യാധനിക വാർത്താ വിനിമയ ഉപ
ഗ്രഹമായ ജിസാറ്റ് 20 വിജയകരമായി
വിക്ഷേപിച്ചു. ഇലോൺ മസ്‌കിൻ്റെ
ഉടമസ്ഥതയിലുള്ള സ്വകാര്യ ബഹിരാകാശ
കമ്പനിയായ സ്പേസ് എക്‌സിന്റെ
ഫാൽക്കൺ 9 റോക്കറ്റ് ഉപയോഗിച്ചാണ്
ജിസാറ്റ് 20 വിക്ഷേപിച്ചത്. ഫ്ലോറിഡയിലെ
കേപ് കനാവറലിലുള്ള സ്പേസ് കോംപ്ലക്സ്
40 ൽ ചൊവ്വാഴ്ച‌ പുലർച്ചെ 12.01
ഓടെയായിരുന്നു വിക്ഷേപണം. 34
മിനിറ്റുകൾ നീണ്ട യാത്രയ്ക്ക് ശേഷംഉപഗ്രഹം വേർപെട്ട് ഭ്രമണപഥത്തിൽ
എത്തിച്ചേർന്നു.
ഐഎസ്ആർഒ നിർമിച്ച ഉപഗ്രഹത്തിന്റെ ഭാരം 4,700 കിലോഗ്രാമാണ്. ഐഎസ്ആർഒയുടെ ഏറ്റവും ശക്തിയേറിയ വിക്ഷേപണവാഹനമായ എൽവിഎം – 3യുടെ പരമാവധി വാഹകശേഷിയേക്കാൾ കൂടുതലാണ് ഈ ഭാരം. അതിനാലാണ് വിക്ഷേപണത്തിന് സ്പേസ് എക്സിൻ്റെ സഹായം തേടിയത്. ടെലികോം ഉപഭോക്താക്കൾക്ക് അതിവേഗ ഇന്റർനെറ്റ് സേവനങ്ങൾ നൽകാൻ ജിസാറ്റ്-20 സഹായിക്കും. ഉൾനാടുകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിലും അതിവേഗ ഇന്റർനെറ്റ് എത്തിക്കുന്നതിന് ജിസാറ്റ്-20 ഉപഗ്രഹം സഹായിക്കും.

ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ് എന്നിവിടങ്ങളിലും അതിവേഗ കണക്ട‌ിവിറ്റി എത്തും. വിമാനങ്ങൾക്കുള്ളിൽ ഇന്റർനെറ്റ് സേവനം ഒരുക്കുന്നതിനും ഇത് സഹായിക്കും. ഇതാദ്യമായാണ് ഐഎസ്ആർഒ അതിൻ്റെ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ്(എൻഎസ്ഐഎൽ) വഴി സ്പേസ് എക്സ് റോക്കറ്റിൽ ഉപഗ്രഹം വിക്ഷേപിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button