Kerala

അവസാന മണിക്കൂറുകൾ! പോയാൽ 500, അടിച്ചാൽ 25 കോടി; തിരുവോണം ബമ്പർ വിൽപ്പന 70 ലക്ഷത്തിലേക്ക്, നാളെ നറുക്കെടുപ്പ്

തിരുവനന്തപുരം: തിരുവോണം ബമ്പർ നടുക്കെടുപ്പിന് ഒരു ദിവസം മാത്രം ബാക്കിയിരിക്കെ ടിക്കറ്റ് വിൽപ്പന എഴുപത് ലക്ഷത്തിലേക്ക് എത്തി. 25 കോടിരൂപയാണ് ഭാഗ്യശാലിയെ കാത്തിരിക്കുന്നത്. നാളെ ഉച്ചയക്ക് 2 മണിയ്ക്കാണ് ഭാഗ്യശാലികളെ കണ്ടെത്തുക. 25 കോടി രൂപയുടെ ഒന്നാം സമ്മാനം, 1 കോടി രൂപ വീതം 20 പേർക്ക് രണ്ടാം സമ്മാനം അടക്കം ആകർഷകമായ സമ്മാനങ്ങളാണ് ഇത്തവണയും ഭാഗ്യശാലികളെ കാത്തിരിക്കുന്നത്. വിശദവിവരങ്ങൾ ഇങ്ങനെ അതെ നാളെത്തന്നയാണ്, ഈ ഒറ്റ രാത്രികൂടി വെളുത്താൻ ആ ഭാഗ്യശാലിയെ അറിയാം. ഭാഗ്യന്വേഷികളുടെ എണ്ണവും ഇത്തവണ റെക്കോഡ് സൃഷ്ടിച്ചേക്കുമെന്നാണ് വ്യക്തമാകുന്നത്. ഇതിനകം അറുപത് ലക്ഷത്തി ഏഴുപതിനായിരത്തിലധികം ടിക്കറ്റാണ് വിറ്റുപോയത്. അവസാന കണക്കെത്തുമ്പാൾ അടിച്ച ടിക്കറ്റെല്ലാം വിറ്റ് പോകുമെന്ന നിലയിലാണ്. എൺപത് ലക്ഷം ടിക്കറ്റ് ആണ് ഇത്തവണ കേരള ഭാഗ്യക്കുറി വകുപ്പ് വിപണയിലെത്തിച്ചത്. കഴിഞ്ഞ ഓണക്കാലത്ത് 75, 76, 098 ടിക്കറ്റ് ആണ് വിൽപ്പന നടത്തിയത്. ഇക്കുറി ആ റെക്കോർഡ് ഭേദിക്കുമോയെന്ന് കണ്ടറിയണം. ഭാഗ്യ തേടുന്നവരിൽ പാലക്കാട് ജില്ലയാണ് മുന്നിൽ. ജില്ലയിൽ മാത്രം 12 മുക്കാൽ ലക്ഷം ടിക്കറ്റ് വിറ്റുകഴിഞ്ഞു. അതിർത്തി കടന്നും ടിക്കറ്റ് പോയതാണ് പാലക്കാടിനെ മുന്നിലാക്കുന്നത്. ഒൻപതര ലക്ഷം ടിക്കറ്റ് വിൽപ്പന നടത്തി തിരുവനന്തപുരം പിന്നിലുണ്ട്. അവസാനവട്ടം ഈ കണക്കുകൾ മാറി മറിഞ്ഞേക്കാം. നാളെ ഉച്ചയ്ക്ക് ഒന്നരയ്ക്ക് വി കെ പ്രശാന്ത് എം എല്‍ എയുടെ അധ്യക്ഷതയില്‍ ഗോര്‍ഖി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ പൂജാ ബമ്പറിന്റെ പ്രകാശനവും തിരുവോണം ബമ്പര്‍ നറുക്കെടുപ്പും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍വഹിക്കും. പൂജാ ബമ്പർ 12 കോടിരൂപയാണ് ഒന്നാം സമ്മാനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button