തൃശ്ശൂർ: മുളങ്കുന്നത്ത്കാവ് ഗവൺമെന്റ് ചെസ്റ്റ് ആശുപത്രിയിൽ ബൈക്ക് മോഷണ ശ്രമം. സ്റ്റാഫ് പാർക്കിംഗിൽ നിർത്തിയിട്ട ജീവനക്കാരുടെ സ്കൂട്ടറുകൾ മോഷ്ടിക്കാൻ ശ്രമിച്ച യുവാവ് പിടിയിലായി. വാടാനപ്പള്ളി സ്വദേശി ഷഫീഖിനെയാണ് തൃശ്ശൂർ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയിൽ നിന്ന് സ്കൂട്ടറുകൾ കുത്തിത്തുറന്ന് സ്റ്റാർട്ട് ചെയ്യുന്നതിനുള്ള സാമഗ്രികൾ പിടികൂടി. ആശുപത്രി ജീവനക്കാരായ ബിന്ദു, രാംകുമാർ എന്നിവരുടെ സഹായത്തോടെയാണ് ഷഫീഖിനെ പിടികൂടിയത്. നിരവധി മോഷണ കേസുകളിൽ പ്രതിയായ ഷഫീഖിനെ അറസ്റ്റ് ചെയ്തതോടെ നിരവധി കേസുകൾ തെളിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Related Articles
നിമിഷപ്രിയയുടെ മോചന സാധ്യത അടഞ്ഞിട്ടില്ല; അന്തിമ തീരുമാനം തലാലിന്റെ കുടുംബത്തിന്റേതെന്ന് സർക്കാർ വൃത്തങ്ങൾ
3 weeks ago
തിരുവോണ ദിനത്തിൽ അപകടം, പാമ്പാടി സ്വദേശികളുടെ കാർ പാടശേഖരത്തിലേക്ക് മറിഞ്ഞു; യാത്രക്കാർ രക്ഷപ്പെട്ടു
September 15, 2024
Check Also
Close