തിരുവനന്തപുരം: തിരുവനന്തപുരം ചിറയിൻകീഴിൽ യുവാവിനെ കുത്തിക്കൊന്നു. തിരുവനന്തപുരം കടയ്ക്കാവൂർ തേവരു നട സ്വദേശിയായ 26 വയസ്സുള്ള വിഷ്ണുപ്രകാശ് ആണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകുന്നേരം ആറര മണിയോടെ ആനത്തലവട്ടം ജംഗ്ഷനിൽ വെച്ചായിരുന്നു സംഭവം. കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ വിഷ്ണുപ്രകാശിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിഷ്ണുപ്രകാശിനെ ആക്രമിച്ചത് കൊടും കുറ്റവാളി ആട്ടോ ജയൻ ആണെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ പിടികൂടാൻ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. വെൽഡിങ് ജോലിക്ക് സഹായിയായി പോകുന്ന വിഷ്ണുപ്രകാശ് അടുത്തകാലത്താണ് വിദേശത്തുനിന്നും നാട്ടിലെത്തിയത്. കൊലക്ക് പിന്നിലെ കാരണം വ്യക്തമായിട്ടില്ലെന്നും കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. നിരവധി ക്രിമിനൽ കേസുകളില്‍ പ്രതിയായ കൊടും കുറ്റവാളിയാണ് ആട്ടോ ജയൻ എന്നും പൊലീസ് പറഞ്ഞു.
Related Articles
ഭക്ഷണം കഴിച്ച് വീടിന് പുറത്തേക്ക് ഇറങ്ങുമ്പോൾ തെരുവുനായ ഓടി വന്ന് കടിച്ചു; 6 വയസ്സുകാരിക്ക് ഗുരുതര പരിക്ക്
2 weeks ago
‘മറ്റ് ആളില്ലാത്തതുകൊണ്ട് ഒന്നും അല്ല രാഹുലിന് സീറ്റ് നൽകിയത്’; ചെറുപ്പക്കാർക്ക് ആവേശം നൽകുന്ന യുവ നേതാവെന്ന് സുധാകരൻ
October 16, 2024
Check Also
Close