ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ഏലൂർ ജില്ലയിൽ ദീപാവലി ദിനത്തിൽ പടക്കം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇരുചക്രവാഹനത്തിൽ പടക്കവുമായി വരുമ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു. ഉള്ളി ഗുണ്ട് എന്നറിയിപ്പെടുന്ന പടക്കമാണ് പൊട്ടിത്തെറിച്ചത്. പടക്കവുമായി യാത്ര ചെയ്യുന്നതിനിടെ ബൈക്ക് റോഡിലെ കുഴിയിൽ ചാടിയപ്പോൾ പടക്കം താഴെവീണ് പൊട്ടിത്തെറിക്കുകയായിരുന്നു. ഉള്ളി ഗുണ്ടുകൾക്ക് പ്രഹര ശേഷി കൂടുതലാണെന്നും ഐഇഡി സ്ഫോടകവസ്തുവിൻ്റെ ശക്തിയുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. വെള്ള സ്‌കൂട്ടറിൽ രണ്ട് പേർ ഇടുങ്ങിയ തെരുവിലൂടെ വേഗത്തിൽ ഓടിക്കുന്നത് വീഡിയോയിൽ കാണാം. ഇന്നലെ ഉച്ചയ്ക്ക് 12.17നായിരുന്നു സംഭവം. സുധാകർ എന്നയാളാണ് മരിച്ചത്. പരിക്കേറ്റ ആറുപേരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുപേരുടെ നില ഗുരുതരമാണ്.
Related Articles
സമ്മാനത്തിനായി സുഹൃത്തുക്കളുമായി ബെറ്റു വെച്ച് പടക്കത്തിന് മുകളിൽ കയറിയിരുന്നു; സ്ഫോടനത്തിൽ ദാരുണാന്ത്യം
November 4, 2024
ഫിൻജാൽ ചുഴലിക്കാറ്റ് ഇന്ന് ഉച്ചയ്ക്ക് ശേഷം കര തൊടും; 90 കിലോമീറ്റർ വേഗത്തിൽ കാറ്റിനു സാധ്യത, അതീവജാഗ്രത
November 30, 2024
Check Also
Close