NationalReligionSpot light
കുർബാന മധ്യേ ശ്രുശ്രൂഷാ ക്രമം എടുത്തെറിഞ്ഞു ഓർത്തഡോൿസ് ബിഷപ്പ് ഗീവർഗീസ് മാർ തിയോഫിലോസ്; സമൂഹ മാധ്യമങ്ങളിൽ കടുത്ത വിമർശനം
കുർബാന മധ്യേ ശ്രുശ്രൂഷ ക്രമം എടുത്തെറിയുന്ന ഓർത്തഡോക്സ് സഭ ബിഷപ്പിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ. സഭയുടെ അഹമദാബാദ് ഭദ്രാസന ബിഷപ്പായ ഗീവർഗീസ് മാർ തിയോഫിലോസാണ് പുസ്തകം എടുത്തെറിഞ്ഞത്.
പുസ്തകം എടുത്ത് എറിയുന്നത്.
ശ്രുശ്രൂഷകൻ പുസ്തകം ത്രോണോസിൽ വെച്ചപ്പോഴാണ് പുസ്തകം എടുത്തെറിഞ്ഞത്. കുർബാന മധ്യേ ത്രോണോസിൽ വെച്ചത് ശരിയല്ല എന്നുള്ളത് കൊണ്ടാണ് മെത്രാപോലീത്ത ബുക്ക് നീക്കിയതെന്നാണ് ബിഷപ്പിനെ അനുകൂലിക്കുന്ന ആളുകൾ പറയുന്നത്. അതെ സമയം ബിഷപ്പിന്റെ സമീപനം തെറ്റാണെന്നും, ന്യായീകരിക്കാൻ കഴിയില്ലെന്ന് എതിർ വിഭാഗവും പറയുന്നു.