സ്കൈഡൈവിംഗിനായി ഓടവെ ഇൻസ്ട്രക്ടർ 850 അടി താഴ്ചയിലേക്ക് വീണ് മരിച്ചു; ദൃശ്യങ്ങൾ വൈറല്‍
മലഞ്ചെരിവില്‍ നിന്നും സ്കൈഡൈവിംഗ് നടത്താനായി ഓടുന്നതിനിടെ ഇൻസ്ട്രക്ടർ 820 അടി താഴ്ചയിലേക്ക് വീണു മരിച്ചു. ബ്രസിലിലെ സാവോ കോൺറാഡോയിൽ സ്കൈഡൈവിംഗ് പരിശീലകനായ ജോസ് ഡി അലങ്കർ ലിമ ജൂനിയറാണ് (49) മലഞ്ചെരിവിൽ നിന്നും കൊക്കയിലേക്ക് വീണ് മരിച്ചത്. പാരഗ്ലൈഡിംഗിന് സമാനമായ ഒരു എയർ സ്പോർട്സായ സ്പീഡ് ഫ്ലൈ ചെയ്യാനായി മരഞ്ചെരുവില്‍ നിന്നും പാരച്യൂട്ടുമായി ഓടുന്നതിനിടെ ലിമ, ബാലൻസ് നഷ്ടപ്പെട്ട് 820 അടി താഴ്ചയിലേക്ക് വീഴുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ബ്രസീലിയൻ ആർമിയുടെ പാരച്യൂട്ട് ഇൻഫൻട്രി ബ്രിഗേഡിൽ പാരാട്രോപ്പറായി സേവനമനുഷ്ഠിച്ച ലിമ പരിചയസമ്പന്നയായ സ്കൈഡൈവിംഗ് ഇൻസ്ട്രക്ടറായിരുന്നു. പാറയുടെ മുകളില്‍ നിന്നുള്ള ചാട്ടത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ലിമ താഴെയ്ക്ക് വീണതായും അത് മാരകമായ പരിക്കിന് ഇടയാക്കിയെന്നും ദൃക്സാക്ഷികള്‍ പറഞ്ഞതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. അപകട സമയത്ത് ലിമയുടെ പാരച്യൂട്ട് ഉപകരണങ്ങള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാതിരുന്നതാകാം അപകട കാരണമെന്ന് പോലീസ് പറഞ്ഞു. അതേസമയം പെഡ്ര ബോണിറ്റയിൽ പാരാഗ്ലൈഡിംഗ് ഫ്ലൈറ്റുകള്‍ സംഘടിപ്പിക്കുന്ന സാവോ കോൺറാഡോ ഡി വൂ ലിവ്രെ (സിഎസ്സിഎൽവി) ക്ലബ്, ലിമ അനുയോജ്യമായ സമയത്തല്ല ചാടിയതെന്ന് അറിയിച്ചു. “ടേക്ക് ഓഫ് ചെയ്യാൻ പൈലറ്റ് റാമ്പ് ഉപയോഗിച്ചില്ല. ടേക്ക് ഓഫിനായി അദ്ദേഹം തെരഞ്ഞെടുത്ത സ്ഥലം മോശവും അനുമതിയില്ലാത്തതുമായ സ്ഥലമാണ്. സംഭവത്തിന് സിഎസ്സിഎൽവി ഉത്തരവാദിയല്ല. ആ വ്യക്തതയോടെ, പൈലറ്റ് സമാധാനത്തോടെ വിശ്രമിക്കട്ടെ,” സിഎസ്സിഎൽവി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
സ്വിറ്റ്സർലാൻഡിൽ ആത്മഹത്യ പോഡ് ഉപയോഗിച്ച് ആദ്യ ആത്മഹത്യ; സ്ത്രീയുടെ കഴുത്ത് ഞെരിച്ച നിലയിൽ, ഒരു അറസ്റ്റ് "എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്ക് അറിയില്ല. എന്നാൽ, 20 വർഷമായി അദ്ദേഹം ഒരു പ്രൊഫഷണൽ സ്കൈഡൈവറായിരുന്നു. അനുഭവപരിചയമുള്ളവനായിരുന്നു. സംഭവിച്ചത് ഒരു അപകടമാണ്. ലിമ പെഡ്ര ബോണിറ്റയിൽ നിന്ന് ചാടിയതാണോ എന്ന് തനിക്ക് അറിയില്ല." ലിമയുടെ ഭാര്യാസഹോദരി മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ മാസം ബ്രസീലിലെ ബോയിറ്റുവയിൽ സ്കൈഡൈവിംഗിനിടെ ചിലിയൻ യുവതി വീണ് മരിച്ചിരുന്നു. 40 കാരിയായ കരോലിന മുനോസ് കെന്നഡി നിയന്ത്രണം വിട്ട് നിലത്തുവീഴുന്ന വീഡിയോ അന്ന് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.