CrimeSpot light
കൊച്ചിയെ ആവേശത്തിലാക്കിയ ഡിജെ അലൻ വാക്കറിന്റെ ഷോയ്ക്കിടെ വ്യാപക മോഷണം, 30 മൊബൈലുകൾ നഷ്ടപ്പെട്ടെന്ന് പരാതി
കൊച്ചി: കൊച്ചിയെ ആവേശ കൊടുമുടിയേറ്റിയ ഡിജെ അലൻ വാക്കർ ഷോയ്ക്കിടെ വ്യാപക മോഷണം. 30 മൊബൈലിൽ ഫോണുകൾ മോഷണം പോയെന്ന് പൊലീസിന് പരാതി ലഭിച്ചു. ഞായറാഴ്ച്ച രാത്രി ബോൾഗാട്ടി പാലസ് ഗ്രൗണ്ടിലായിരുന്നു ഡിജെ ഷോ. മുളവുകാട് പൊലീസ് അന്വേഷണം തുടങ്ങി. ഇവിടെ നിന്നും ചില ലഹരിമരുന്നുകൾ ലഭിച്ചതായും പൊലീസ് അറിയിച്ചു. ബോൾഗാട്ടി പാലസിലെ തുറന്ന ഗ്രൗണ്ടിൽ ആയിരങ്ങൾ പങ്കെടുത്ത ഷോയ്ക്കിടെയാണ് സംഭവമുണ്ടായത്. ലോകപര്യടനത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ അലൻ വാക്കറിനെ ഇന്നലെ നെഞ്ചേറ്റുകയായിരുന്നു കൊച്ചി. കൊച്ചിയിൽ നിന്നും പൂനെയിലേക്കാണ് ഇനി വാക്കർ വേൾഡിന്റെ പര്യടനം