Kerala
പൂവച്ചൽ സ്കൂളിൽ വിദ്യാർഥികൾ തമ്മിൽ കയ്യാങ്കളി; തടയാൻ ചെന്ന വനിതാ പ്രിൻസിപ്പലിനെ കസേര ചുറ്റി അടിച്ചു, പരിക്ക്
തിരുവനന്തപുരം: കാട്ടാക്കട പൂവച്ചൽ ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾ തമ്മിൽ കയ്യാങ്കളി. വിദ്യാർത്ഥികളുടെ കയ്യാങ്കളിയിൽ ഇടപെടാൻ ചെന്ന പ്രിൻസിപ്പലിനെ വിദ്യാർത്ഥികൾ കസേര ചുറ്റി അടിച്ചു. തലയ്ക്കു പരിക്കേറ്റ ഹയർ സെക്കൻഡറി പ്രിൻസിപ്പൽ പ്രിയയെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമൂഹമാധ്യമങ്ങളിലെ കമന്റുകളെ ചൊല്ലി ഉണ്ടായ തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്.