പിഎഫ്, ശമ്പള തട്ടിപ്പ്: നടപടി എടുക്കാനാവില്ല എന്ന് എറണാകുളം ജില്ലാ ലേബർ വകുപ്പ്. നിഷ്ക്രീയമായ വകുപ്പ് പിരിച്ചു വിടാൻ മുഖ്യമന്ത്രിക്ക് കത്തയച്ചു ജീവനക്കാർ
എറണാകുളം ജില്ലയിലെ കാക്കനാട് ഇൻഫോപാർക്ക് വേൾഡ് ട്രേഡ് സെൻ്ററിൽ പ്രവർത്തിച്ചിരുന്ന ജൂൺ ഐടി സൊല്യൂഷൻസ് എന്ന കമ്പനി 50 ലധികം ജീവനക്കാർക്ക് 6 മാസത്തെ ശമ്പളവും, കമ്പനി ആരംഭിച്ച തീയതി മുതൽ, പിഎഫ് ശമ്പളത്തിൽ നിന്ന് വെട്ടിക്കുറച് പിഎഫ് അക്കൗണ്ടിലേക്ക് നൽകാതെയും ഒരു വര്ഷം മുങ്ങിയ വിഷയത്തിൽ ഒന്നും ചെയ്യാനാകില്ല എന്ന് ജില്ലാ ലേബർ ഓഫീസ്.
ഒരു വർഷത്തിലേറെയായി ജീവനക്കാർ പരാതിയുമായി മുന്നോട്ടു പോകുകയാണ്. പിഎഫ് ഓഫീസ്, മുഖ്യമന്ത്രിയുടെ ഓഫീസ് , കമ്പനീസ് രജിസ്ട്രാർ , , ലേബർ കമ്മിഷണർ , ലേബർ മന്ത്രി & ലേബർ ഓഫീസർ എന്നിവർക്ക് പരാതി നൽകിയെങ്കിലും നടപടി ഒന്നും ഉണ്ടായില്ല. ലേബർ ഓഫീസ് നടത്തിയ പരിശോധനയിൽ കമ്പനി ഇപ്പോൾ പ്രവർത്തന രഹിതമാണെന്നും, ജില്ലാ ലേബർ ഓഫീസർ ക്ലെയിം അതോറിറ്റി അല്ലാത്തതിനാലും നടപടി എടുക്കാനാവില്ല എന്ന് കാക്കനാട് ലേബർ ഓഫീസ്. നിഷ്ക്രീയമായ വകുപ്പ് പിരിച്ചു വിടാൻ മുഖ്യമന്ത്രിക്ക് കത്തയച്ചു ജീവനക്കാർ.