കൊൽക്കത്ത: പിങ്ക് പൊലീസിന്‍റെ പട്രോളിങ്ങിനിടെ സ്ത്രീയെ കടന്ന് പിടിച്ച് ബലമായി ചുംബിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി. വനിതാ എഎസ്ഐയെ അന്വേഷണ വിധേയമായി സസ്പെൻറ് ചെയ്തു. പിങ്ക് പട്രോള്‍ സംഘത്തിലുണ്ടായിരുന്ന എ.എസ്.ഐ. ടാനിയ റോയ്ക്കെതിരെയാണ് നടപടി. പശ്ചിമ ബംഗാളിലെ സിലിഗുഡിയിലാണ് സംഭവം. ടാനിയ റോഡിലുണ്ടായിരുന്ന ഒരു സ്ത്രീയെ ബലമായി കടന്നുപിടിച്ച് ചുംബിക്കുകയായിരുന്നു. സംഭവ സമയത്ത് ടാനിയ മദ്യലഹരിയിലായിരുന്നു എന്നാണ് എന്നാണ് റിപ്പോര്‍ട്ട്. ടാനിയ യുവതിയെ ചുംബിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. നേരത്തേയും മദ്യപിച്ച് മോശമായി പെരുമാറിയിട്ടുണ്ട് ഇവരെന്നാണ് റിപ്പോർട്ടുകൾ. ചുംബന വീഡിയോ പ്രചരിച്ചതോടെ വനിതാ പോലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. സ്ത്രീസുരക്ഷ ഉറപ്പാക്കാനായി അടുത്തിടെ സിലിഗുഡി പോലീസ് കമ്മിഷണറേറ്റ് 24 മണിക്കൂര്‍ പിങ്ക് പട്രോള്‍ വാനുകള്‍ ആരംഭിച്ചിരുന്നു. ഇതില്‍ ഒരു പട്രോളിംഗ് സംഘത്തിലെ വനിത എഎസ്ഐ ആയിരുന്നു ടാനിയ. സിലിഗുഡിയിലെ ഒരു സ്‌കൂളിന് സമീപം നിന്ന് രാത്രിയില്‍ സംസാരിക്കുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത രണ്ട് വിദ്യാര്‍ഥികളെ ഇവര്‍ മര്‍ദ്ദിച്ചിരുന്നു. ആ സമയത്തും ഇവര്‍ മദ്യലഹരിയിൽ ആയിരുന്നുവെന്ന് കണ്ടെത്തിയിരുന്നു.ഇതിന് പിന്നാലെയാണ് പുതിയ ചുംബന വിവാദം. സംഭവത്തില്‍ ഇവര്‍ക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചതായി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Related Articles
മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് പോരിലേക്ക്; ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഉടനെന്ന് ഇരുമുന്നണികളും
October 16, 2024
ഏഴ് മാസം ഗർഭിണി, വിവാഹം ചെയ്യണമെന്ന് നിർബന്ധിച്ച് 19കാരി, കൊലപ്പെടുത്തി കാമുകനുംസുഹൃത്തുക്കളും
October 26, 2024
Check Also
Close