KeralaPolitcs

കന്നി അങ്കത്തിൽ രാഹുൽ ഗാന്ധിയെ മറികടന്ന് പ്രിയങ്ക, നാല് ലക്ഷത്തിന് മുകളിൽ വോട്ട് നേടി വിജയിച്ചു

കൽപറ്റ: 2024 വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ അവസാനിക്കുമ്പോൾ രാഹുലിനെ മറികടന്ന് പ്രിയങ്ക ഗാന്ധി. 4,04619 വോട്ടുകളുടെ ഭൂരിപക്ഷമാണ് പ്രിയങ്കാ ഗാന്ധിക്ക് ലഭിച്ചത്. അരങ്ങേറ്റ തെരഞ്ഞെടുപ്പിൽ വമ്പിച്ച ഭൂരിപക്ഷത്തോടെ പ്രിയങ്കാ വിജയം കരസ്ഥമാക്കി. വോട്ടെണ്ണലിന്‍റെ തുടക്കം മുതൽ ലീഡ് നില ഉയർത്തി മുന്നേറിയ പ്രിയങ്കയ്ക്ക് 6,12020 വോട്ടുകളാണ് ലഭിച്ചത്. അതേസമയം തുടക്കം മുതൽ തിരച്ചടിയാണ് എൽഡിഎഫും എൻഡിഎയും നേരിട്ടത്. പോളിങ് ശതമാനം കുറഞ്ഞത് യുഡിഎഫിന് തിരിച്ചടിയാകുമെന്നായിരുന്നു രണ്ട് മുന്നണികളുടെയും ആരോപണം എന്നാൽ തിരിച്ചടിയായത് എൽഡിഎഫിനും എൻഡിഎയ്ക്കുമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button