Gulf News

യുഎഇയിലെ തൊഴിലവസരങ്ങളിലേക്ക് വാക്ക് ഇൻ ഇന്റ‍ർവ്യൂ 9ന്; ഭക്ഷണം, താമസ സൗകര്യം, വിസ, ടിക്കറ്റ്, ഇൻഷുറൻസ് സൗജന്യം

തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് വഴി യുഎഇയിലെ പ്രമുഖ കമ്പനിയിലേക്ക് നിയമനം. HVAC ടെക്‌നീഷ്യൻ, ഇലക്ട്രിക്കൽ ടെക്‌നീഷ്യൻ, ഇലക്ട്രിക്കൽ കൺട്രോൾ ടെക്‌നീഷ്യൻ,  അസ്സിസ്റ്റൻറ് എ.സി. ടെക്‌നീഷ്യൻ , അസ്സിസ്റ്റൻറ് ഇലക്ട്രിക്കൽ ടെക്‌നീഷ്യൻ  തുടങ്ങിയ ഒഴിവുകളിലേയ്ക്ക് 2024 ഒക്‌ടോബർ 9ന് വാക്ക്-ഇൻ-ഇൻറർവ്യൂ നടത്തും. ബന്ധപ്പെട്ട ട്രേഡുകളിൽ ഡിപ്ലോമയും ചുരുങ്ങിയത് രണ്ട് മുതൽ അഞ്ച് വർഷം വരെ പ്രവൃത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി: അസിസ്റ്റന്റ് തസ്തികയ്ക്ക് 25 വയസും മറ്റുള്ള തസ്തികകളിൽ 35 വയസുമാണ്. ആകർഷകമായ ശമ്പളത്തിന് പുറമെ കൂടാതെ  താമസ സൗകര്യം, വിസ, എയർ ടിക്കറ്റ്, മെഡിക്കൽ ഇൻഷുറൻസ്   എന്നിവ സൗജന്യമായിരിക്കുമെന്ന് ഒഡെപെക് പ്രസിദ്ധീകരിച്ച അറിയിപ്പിൽ പറയുന്നു. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് കരാർ രണ്ട് വർഷമായിരിക്കും. പ്രൊബേഷൻ മൂന്ന് മാസം. താല്പര്യമുള്ളവർ  ബയോഡേറ്റ, പാസ്പോർട്ട്, വിദ്യാഭ്യാസ യോഗ്യതയുടെയും പ്രവൃത്തി പരിചയത്തിന്റെയും സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം 2024 ഒക്‌ടോബർ 9 ബുധനാഴ്ച രാവിലെ 9 മണിക്ക് മുൻപായി ODEPC Training centre, Floor 4, Tower 1, Inkel Business Park (Near TELK), Angamaly എന്ന വിലാസത്തിൽ നേരിട്ട് ഹാജരാകണമെന്നാണ് അറിയിപ്പ്. വിശദ വിവരങ്ങൾക്ക്  www.odepc.kerala.gov.in എന്ന വെബ് സൈറ്റ്  സന്ദർശിക്കുക. ഫോൺ – 0471-2329440/41/42/43/45. മൊബൈൽ നമ്പർ: 77364 96574. ഒഡെപെക്കിനു മറ്റു ശാഖകളോ ഏജൻറ്റുമാരോ ഇല്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button