NationalSpot light
നടുങ്ങി വിറച്ച് ബംഗളൂരു, നിർമ്മാണത്തിലുള്ള 6 നില കെട്ടിടം തകർന്നു വീണു; 3 മരണം, കുടുങ്ങി കിടക്കുന്നത് നിരവധി പേർ
ബംഗളൂരു: കനത്ത മഴ തുടരുന്ന ബംഗളൂരുവിൽ നിർമ്മാണത്തിലുള്ള കെട്ടിടം തകർന്നു വീണു. അപകടത്തിൽ 3 പേർ മരണപ്പെട്ടു. നിരവധി പേരാണ് കുടുങ്ങി കിടക്കുന്നത്. ബീഹാർ സ്വദേശിയായ നിർമ്മാണ തൊഴിലാളിയാണ് മരണപ്പെട്ടത്. ഹെന്നൂരിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടമാണ് തകർന്ന് വീണത്. ഹെന്നൂരിലെ ബാബുസാബ് പാളയയിൽ വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. നിർമാണം ഏതാണ്ട് പൂർത്തിയായ ആറു നില കെട്ടിടം തകർന്നു വീഴുകയായിരുന്നു. അവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങി കിടക്കുന്നുണ്ട്. ഇവർക്കായുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. പൊലീസും ഫയർഫോഴ്സും പരിശോധന നടത്തുന്നുണ്ട്. കെട്ടിടം തകർന്ന് വീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് . തൊട്ട് അടുത്തുള്ള കെട്ടിടത്തിലെ സിസിടിവിയിൽ നിന്ന് പകർത്തിയ ദൃശ്യങ്ങളാണിത്.16 പേരെങ്കിലും കുടുങ്ങിയിട്ടുണ്ടാകുമെന്നാണ് വിവരങ്ങൾ