Kerala
കടിച്ചത് പാമ്പാണെന്ന് തിരിച്ചറിഞ്ഞില്ല; യുവാവ് ചികിത്സയിലിരിക്കെ മരിച്ചു
ഇടുക്കി: കുഞ്ചിത്തണ്ണിയിൽ പാമ്പുകടിയേറ്റ് യുവാവ് മരിച്ചു. ബൈസണ്‍വാലി സൊസൈറ്റിമേട് പുതുപ്പറമ്പില്‍ വിനു (45) ആണ് മരിച്ചത്. വ്യാഴാഴ്ച്ച പറമ്പില്‍ വച്ച് എന്തോ കടിച്ചു എന്നു മനസിലായതിനെ തുടർന്ന് ആശുപത്രിയില്‍ പോയെങ്കിലും കടിച്ചത് പാമ്പാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. അടിമാലിയിലെ ആശുപത്രിയില്‍ വച്ച് വെള്ളിയാഴ്ച്ച മരണം സംഭവിക്കുകയായിരുന്നു ഭാര്യ – വിനീത. മക്കള്‍- ദേവാനന്ദ്, ദേവപ്രിയ. സംസ്‌കാരം ശനിയാഴ്ച്ച (ഇന്ന് )രാവിലെ 11 മണിക്ക് കോതമംഗലത്തെ വീട്ടുവളപ്പില്‍.