അസിഡിറ്റി എന്ന വില്ലനെ ഇനി ചെറുക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നമ്മളില്‍ ഭൂരിഭാഗം ആളുകളും അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണ് അസിഡിറ്റി. വയറിന്റെ ആരോഗ്യത്തെയാണ് ഇവ പ്രധാനമായും ബാധിക്കുന്നത്. ആഹാരരീതികള്‍ തന്നെയാണ് അസിഡിറ്റിയുടെ പ്രധാന കാരണമെന്ന് പറയാം. ഇതിന് പരിഹാരമായി ചില ഗൃഹമാർഗ്ഗങ്ങൾ എന്തൊക്കെ എന്ന് നോക്കാം.
തണുത്ത പാല്‍:
അസിഡിറ്റിക്ക് ഏറെ ഫലപ്രദമായ ഒന്നാണ് തണുത്ത പാല്‍ . ഒരു സ്പൂണ്‍ നെയ്യ് തണുത്ത പാലില്‍ ചേര്‍ത്ത് കുടിക്കുന്നത് ഏറെ നല്ലതാണ്. പാലില്‍ മധുരം ചേര്‍ക്കാതെ വേണം, കുടിക്കാന്‍.
തുളസിയില:
അസിഡിറ്റിയെ തടയാന്‍ തുളസിയില ചവച്ചരച്ച് കഴിക്കുന്നത് ഏറെ സഹായകമാണ്. ഇതിട്ട് തിളപ്പിച്ച വെള്ളവും കുടിക്കാം.
പുതിനയില:
അസിഡിറ്റിയെ ചെറുക്കാന്‍ പുതിനയില ഏറെ നല്ലതാണ്. ദിവസവും പുതിനയിലയിട്ട് തിളപ്പിച്ച വെള്ളം തണുപ്പിച്ച് കുടിക്കുന്നത് മികച്ച ദഹനം നൽകുന്നുണ്ട്. അതുമല്ലെങ്കിൽ പുതിനയില തിളപ്പിച്ച വെള്ളത്തില്‍ ഇട്ടു തന്നെ കുടിക്കാം. വയറിന് തണുപ്പു നല്‍കാനും ഇത് അത്യുത്തമമാണ്.
നെല്ലിക്ക:
ആമാശത്തിലെ ആസിഡ് ഉല്‍പ്പാദനത്തെ വൈറ്റമിന്‍ സി ധാരാളമായി അടങ്ങിയ നെല്ലിക്കയ്ക്ക് നിയന്ത്രിക്കാന്‍ സാധിക്കും. നെല്ലിക്ക പച്ചക്കായി കഴിക്കുന്നതോടൊപ്പം ഉണക്കിപ്പൊടിച്ച ശേഷവും കഴിക്കാവുന്നതാണ്.
തൈര്, പഴം:
വയറിനെ തണുപ്പിച്ച് വയറ്റിലെ അസിഡിറ്റിയെ ചെറുക്കാന്‍ തൈര്, പഴം തുടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് സഹായിക്കുന്നു.
കരിക്കിന്‍വെള്ളവും തേങ്ങാവെള്ളവും:
വയറ്റിലെ അസിഡിറ്റിക്കുള്ള പ്രകൃതിദത്ത മാർഗ്ഗങ്ങളാണ് കരിക്കിന്‍ വെളളവും തേങ്ങാവെള്ളവും.
ഏലയ്ക്ക:
അസിഡിറ്റി ചെറുക്കാന്‍ ഏലയ്ക്ക ചതച്ചിട്ട വെള്ളം കുടിക്കുന്നതും സഹായിക്കുന്നു.