അനുവാദമില്ലാതെ കാമുകിയുടെ ഫോട്ടോയെടുത്തു, ഫോട്ടോഗ്രാഫറെ പരിഹസിച്ച് യുവ നടൻ
പാപ്പരാസി സംസ്‍കാരം ബോളിവുഡ് താരങ്ങള്‍ക്ക് ശല്യമാകാറുണ്ട് ചിലപ്പോള്‍. സ്വകാര്യത നഷ്‍ടപ്പെടുന്നതില്‍ ബോളിവുഡ് താരങ്ങള്‍ തങ്ങളുടെ അനിഷ്‍ടം പ്രകടിപ്പിക്കാറുണ്ട്. ബോളിവുഡ് താരം ഇഷാൻ ഖട്ടര്‍ ഫോട്ടോഗ്രാഫര്‍മാരെ വിലക്കിയതാണ് പുതുതായി ചര്‍ച്ചയായി മാറിയിരിക്കുന്നത്. ഇഷാൻ ഖട്ടര്‍ തന്റെ കാമുകിയുടെ ഫോട്ടോ എടുത്തതില്‍ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്‍തു. മോഡല്‍ ചാന്ദ്നി ബെയ്‍ൻസുമായി ബോളിവുഡ് താരം പ്രണയത്തിലാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇരുവരും മുംബൈയില്‍ കഴിഞ്ഞ ദിവസം പാപ്പരാസികളുടെ മുന്നില്‍പ്പെടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കാമുകി ചാന്ദ്‍നി ബെയ്‍ൻസിനറെ ഫോട്ടോ പാപ്പരാസികള്‍ എടുത്തതാണ് നടനെ ചൊടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇത് ദയവായി അവസാനിപ്പിക്കൂ എന്ന് പറയുകയായിരുന്നു ഇഷാൻ ഖട്ടര്‍. ഇഷാൻ ഖട്ടറിന്റെ ഫോട്ടോ എടുത്തപ്പോള്‍ താരത്തിന്റെ കാമുകിയുമുണ്ടായിരുന്നു. ഇത് ദയവായി ഒഴിവാക്കൂ, എന്റെ ഫോട്ടോ എടുത്തിട്ട് നിങ്ങള്‍ പോകൂ എന്ന് പറയുകയായിരുന്നു ഇഷാൻ ഖട്ടര്‍. എനിക്ക് ട്രാക്കര്‍ വെച്ചിട്ടുണ്ടോ നിങ്ങള്‍. എങ്ങനെയാണ് എവിടെയാണ് താൻ എന്ന് ഫോട്ടോഗ്രാഫര്‍ക്ക് മനസ്സിലാകുന്നത്. ഇത് ആത്മാര്‍ഥമായ ഒരു ചോദ്യമാണ്. ഇത് ഇനിയെങ്കിലും അവസാനിപ്പിക്കണം നിങ്ങള്‍. നിങ്ങള്‍ക്ക് വേണമെങ്കില്‍ തന്റെ ഫോട്ടോയെടുക്കാനും പറഞ്ഞു ഇഷാൻ ഖട്ടര്‍. ഇഷാൻ ഖട്ടര്‍ നായകനായ ചിത്രങ്ങളില്‍ ഒടുവില്‍ എത്തിയാണ് ‘പിപ്പയാണ്’. രാജ് കൃഷ്‍ണ മേനോൻ ആണ് സംവിധാനം നിര്‍വഹിച്ചത്. ബ്രിഗേഡിയര്‍ ബല്‍റാം സിംഗ് മേഫ്‍തെ 1971 ഇന്ത്യാ – പാക്കിസ്ഥാൻ യുദ്ധത്തെ കുറിച്ച് എഴുതിയ പുസ്‍തകത്തെ ആസ്‍പദമാക്കിയുള്ള സിനിമയാണ് ‘പിപ്പ’. മൃണാള്‍ താക്കൂറാണ് ചിത്രത്തിലെ നായിക. എ ആര്‍ റഹ്‍മാൻ സംഗീത സംവിധായകനായപ്പോള്‍ ക്യാപ്റ്റൻ ബല്‍റാം സിംഗ് മേഹ്‍തയായിട്ടാണ് ചിത്രത്തില്‍ ഇഷാൻ ഖട്ടറുണ്ടായത്