Kerala
കാബിനും ടിപ്പറിനും ഇടയിൽ കുരുങ്ങി യുവാവിന് ദാരുണാന്ത്യം
കോതമംഗലം: ടിപ്പർ ലോറിയുടെ കാബിനും ടിപ്പറിനും ഇടയിൽ കുരുങ്ങി യുവാവിന് ദാരുണാന്ത്യം. ആയക്കാട് കളരിക്കൽ പരേതനായ കുര്യാക്കോസിന്റെ മകൻ ബേസിലാണ് (40) മരിച്ചത്. ആയക്കാട് പുലിമലയിലായിരുന്നു അപകടം. ലോറിയിൽനിന്ന് ലോഡിറക്കിയശേഷം ടിപ്പർ താഴ്ത്തുമ്പോൾ സമീപത്തെ വീട്ടിലേക്കുള്ള വൈദ്യുതി കണക്ഷന്‍റെ സർവിസ് വയർ ടിപ്പർ ലോറിയുടെ കാബിനും ടിപ്പറിനും ഇടയിൽ കുരുങ്ങി. സഹായത്തിനെത്തിയ ബേസിൽ കാബിന് മുകളിൽ കയറി സർവിസ് വയർ ഉയർത്തിയപ്പോൾ ലിവറിൽ ചവിട്ടിയതോടെ ടിപ്പർ താഴുകയായിരുന്നു.അപകടംകണ്ട് ഓടിക്കൂടിയ നാട്ടുകാർ ബേസിലിനെ എടുത്ത് ആശുപത്രി എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ് മേരി. സഹോദരൻ: ബിനു.