തണുപ്പുകാലത്ത് സന്ധിവാതം നിയന്ത്രിക്കാൻ ചെയ്യേണ്ട കാര്യങ്ങള്‍
സന്ധിയെ ബാധിക്കുന്ന നീർക്കെട്ടാണ് ആർത്രൈറ്റിസ് അഥവാ സന്ധിവാതം. ശൈത്യകാലത്ത് സന്ധിവാതം മൂര്‍ച്ഛിക്കാനുള്ള സാധ്യത ഏറെയാണ്. സ്ഥിരമായി സന്ധികളിൽ വേദനയാണ് സന്ധിവാതത്തിന്‍റെ ഒരു ലക്ഷണം. കൂടാതെ സന്ധികളുടെ ഭാഗത്തായി നീര്‍വീക്കമുണ്ടാകുക, ചലനങ്ങള്‍ക്ക് പരിമിതി നേരിടുക, തൊലിയിൽ പാടുകൾ, നടുവേദന, കുറച്ചുസമയം മുട്ടുകുത്തി നിന്നാലോ ഇരുന്നാലോ വീണ്ടും എഴുന്നേൽക്കാൻ പ്രയാസം അനുഭവപ്പെടുക, ടോയ്‌ലറ്റിലിരിക്കാൻ മുട്ടുമടക്കുമ്പോൾ വലിച്ചിലും വേദനയും അനുഭവപ്പെടുക എന്നിവയൊക്കെ സന്ധിവാതത്തിന്‍റെ ലക്ഷണങ്ങളാണ്. തണുപ്പുകാലത്തെ സന്ധിവാതത്തെ നിയന്ത്രിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. തണുപ്പ് അധികം ബാധിക്കാതിരിക്കാനുള്ള കട്ടിയുള്ള വസ്ത്രങ്ങള്‍ ധരിച്ച് രാത്രി കിടക്കുക. കൈകളിലേയും കാലിലേയും പേശികൾ അയച്ചും മുറുക്കിയുമുള്ള ലളിതമായ സ്ട്രെച്ചിങ് വ്യായാമം ചെയ്യാം. ആരോഗ്യകരമായ ഭക്ഷണരീതി ഉറപ്പാക്കുക. ഒമേഗ 3 ഫാറ്റി ആസിഡ്, വിറ്റാമിന്‍ ഡി, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. വെള്ളം ധാരാളം കുടിക്കുക. വെള്ളം കുടിക്കുന്നത് സന്ധികളുടെ ആരോഗ്യത്തിനും ശരീരത്തിനും നല്ലതാണ്. ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തേണ്ടതും സന്ധികളുടെ ആരോഗ്യത്തിന് നല്ലതാണ്. മാനസിക സമ്മര്‍ദ്ദം അഥവാ സ്ട്രെസ് കുറയ്ക്കുക രാത്രി നന്നായി ഉറങ്ങാന്‍ ശ്രമിക്കുക.