CrimeNational

ഒളിച്ചോട്ടവും , പ്രണയവും മകളുടെ പെരുമാറ്റവും കൊണ്ട് മടുത്ത മകളെ കൊലപ്പെടുത്താനായി ക്വട്ടേഷൻ നൽകി അമ്മ, എന്നാൽ കൊലയാളി കൊന്നത് അമ്മയെ

ആഗ്ര: മകളുടെ പെരുമാറ്റം മടുത്തു. 17കാരിയായ മകളെ കൊലപ്പെടുത്താനായി വാടകക്കൊലയാളിയെ കൂട്ടുപിടിച്ച 35കാരിയെ കൊലപ്പെടുത്തി ക്വട്ടേഷൻ ഏറ്റെടുത്തയാൾ. ക്വട്ടേഷൻ ഏറ്റെടുത്തയാൾ മകളുടെ കാമുകനാണെന്ന് 35കാരി തിരിച്ചറിഞ്ഞിരുന്നില്ല. ഉത്തർ പ്രദേശിലെ ജസ്രത്പൂരിലാണ് സംഭവം. ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ മൃതദേഹത്തെ ചുറ്റിയുള്ള അന്വേഷണത്തിലാണ് വലിയ രീതിയിലുള്ള ട്വിസ്റ്റ് പുറത്ത് വന്നത്. അൽകാ ദേവി എന്ന യുവതിയാണ് കൌമാരക്കാരിയായ മകളുടെ പെരുമാറ്റത്തിൽ മടുത്ത് മകളെ കൊല്ലാൻ തീരുമാനിച്ചത്. സുഭാഷ് എന്ന വാടക്കക്കൊലയാളിയേയാണ് മകളെ കൊല്ലാനായി യുവതി വിളിച്ച് വരുത്തിയത്. എന്നാൽ  വിളിച്ചു വരുത്തിയ കൊലയാളി മകളുടെ കാമുകനാണെന്ന് അൽകാ ദേവി അറിഞ്ഞിരുന്നില്ല. 17കാരി വിവാഹം ചെയ്യാമെന്ന് ഉറപ്പ് കൂടി നൽകിയതോടെ 38കാരനായ സുഭാഷ് സിംഗ്  പെൺകുട്ടിയുടെ അമ്മയെ കൊല്ലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് വിശദമാക്കുന്നത്.  ഒക്ടോബർ ആറിനാണ് 35കാരിയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. ഇറ്റയ്ക്ക് സമീപത്തായാണ് മൃതദേഹം കണ്ടെത്തിയത്. കേസിൽ യുവാവും കൌമാരക്കാരിയും ബുധനാഴ്ച അറസ്റ്റിലായി. ഏതാനും മാസങ്ങൾക്ക് മുൻപ് അൽകാ ദേവിയുടെ മകൾ ഗ്രാമവാസിയായ മറ്റൊരാൾക്കൊപ്പം ഒളിച്ചോടിയിരുന്നു. ഇതിന് പിന്നാലെ ഫറൂഖാബാദിലെ അമ്മയുടെ വീട്ടിലേക്ക് മകളെ അയച്ചതോടെയാണ് പെൺകുട്ടി സുഭാഷുമായി ചങ്ങാത്തത്തിലാവുകയായിരുന്നു.  രാത്രി വൈകിയുള്ള പെൺകുട്ടിയുടെ ഫോൺവിളി ശ്രദ്ധിച്ച അമ്മയുടെ സഹോദരൻ വിവരം പെൺകുട്ടിയുടെ അമ്മയെ അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെ പെൺകുട്ടിയ അമ്മ തിരികെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. മകളുണ്ടാക്കിയ നാണക്കേടിൽ പ്രകോപിതയായാണ് ഇവർ മകളെ കൊല്ലാനായി ആളെ കണ്ടെത്തിയത്. സെപ്തംബർ 27നാണ് അൽക സുഭാഷിന് 50000 രൂപ മകളെ കൊല്ലാനായി നൽകിയത്. മകളുടെ ചിത്രവും മറ്റ് വിവരവും നൽകിയതോടെയാണ് കാമുകിയെ ആണ് കൊലപ്പെടുത്തേണ്ടത് എന്ന് യുവാവിന് വ്യക്തമായത്. ഇതോടെ വിവരം ഇയാൾ കൌമാരക്കാരിയെ അറിയിച്ച് പെൺകുട്ടിയുടെ അമ്മയെ കൊലപ്പെടുത്തിയതെന്നാണ് ഇയാൾ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button