Kerala
മരം മുറിയ്ക്കുന്നതിനിടെ മരക്കൊമ്പ് തെറിച്ച് തലയിൽ ഇടിച്ചു; ഡ്രൈവർക്ക് ദാരുണാന്ത്യം
ചേർത്തല : മരം മുറിക്കുന്നതിനിടയിൽ മരക്കൊമ്പ് തെറിച്ച് തലയിൽ ഇടിച്ച് മരം വെട്ടുകാരുടെ സഹായിയും ഡ്രൈവറുമായ ആൾ മരിച്ചു. ചേർത്തല നഗരസഭ എട്ടാം വാർഡ് വട്ടക്കാട്ട് പരേതനായ പരമേശ്വരന്റെ മകൻ ഹരികുമാർ (മധു – 50) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു സംഭവം. ശവേശേരി വിഷുണു ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. പരിക്കേറ്റ ഹരി കുമാറിനെ ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം വീട്ടുവളപ്പിൽ നടന്നു. ഭാര്യ – ജോസ്ന , മകൻ – ശരൺ കൃഷ്ണ.