BusinessNational

ആർബിഐ പലിശ കുറയ്ക്കുമോ? വായ്പയെടുത്തവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഡിസംബറിൽ നടക്കുന്ന പണനയ യോഗത്തിൽ പലിശ നിരക്ക് കുറയ്ക്കാനുള്ള തീരുമാനം ആർബിഐ എടുക്കുമോ? ട്രംപ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്തിന് ശേഷമുള്ള യുഎസ് ഫെഡറൽ റിസർവിന്റെ  ദ്വിദിന പണനയ യോഗത്തിന് ശേഷം പലിശ നിരക്ക് കുറച്ചിട്ടുണ്ട്. ഇത് പിന്തുടർന്ന് പലിശ ഇളവുണ്ടാകുമോ എന്ന് ഉറ്റുനോക്കുകയാണ് വായ്പ എടുത്തവർ. റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 0.25 ശതമാനം കുറച്ചേക്കും എന്ന പ്രതീക്ഷയിലാണ് ബാങ്കിങ് മേഖല. പണപ്പെരുപ്പ നിരക്ക് താരതമ്യേന സുരക്ഷിതമായി തുടരുകയാണെങ്കില്‍ ഈ സാമ്പത്തിക വര്‍ഷം ഒരു തവണ കൂടി റിസര്‍വ് ബാങ്ക് പലിശ കുറച്ചേക്കും. അര ശതമാനം കുറവാണ് പ്രതീക്ഷിക്കുന്നത്. പലിശ കുറഞ്ഞാല്‍ വായ്പ എടുത്തവര്‍ എന്ത് ചെയ്യണം? 1. പലിശ നിരക്ക് കുറയുകയാണെങ്കില്‍, അത് ഭവന – വാഹന വായ്പ എടുക്കുന്നവര്‍ക്ക് ഏറെ ആശ്വാസകരമായിരിക്കും. നിരക്കുകള്‍ കുറയുമ്പോള്‍, അത് വായ്പകളെ രണ്ട് തരത്തില്‍ ബാധിക്കും. പലിശ നിരക്ക് കുറഞ്ഞാലും ഇപ്പോഴടയ്ക്കുന്ന ഇഎംഐ അതേ പടി നിലനിര്‍ത്താം. അത് വഴി വായ്പ വളരെ നേരത്തെ അടച്ചുതീര്‍ക്കാന്‍ സാധിക്കും. 2. മറ്റൊരു വഴി എന്നത് കാലാവധി മാറ്റമില്ലാതെ നിലനിര്‍ത്തി കുറഞ്ഞ ഇഎംഐയിലേക്ക് പോകാം എന്നതാണ്. എന്നാല്‍ ഇത് ആദ്യത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതല്‍ തുക പലിശയിനത്തില്‍ അടയ്ക്കുന്നിന് ഇടയാക്കും. പലിശ നിരക്ക് കുറയുന്നത് പ്രയോജനപ്പെടുത്താന്‍ എക്സ്റ്റേണല്‍ ബെഞ്ച്മാര്‍ക്ക്-ലിങ്ക്ഡ് ലെന്‍ഡിംഗ് റേറ്റ് (ഋആഘഞ) അടിസ്ഥാനമാക്കിയുള്ള വായ്പയാണ് നിങ്ങളുടേത് എന്ന് ഉറപ്പാക്കേണ്ടതുണ്ട്. ബിപിഎല്‍ആര്‍ അല്ലെങ്കില്‍ എംസിഎല്‍ആര്‍ പോലെയുള്ള പഴയ വ്യവസ്ഥയ്ക്ക് കീഴിലാണോ നിങ്ങളുടെ വായ്പ എന്നറിയുന്നതിന്  ബാങ്കുമായി ബന്ധപ്പെടണം.  എക്സ്റ്റേണല്‍ ബെഞ്ച്മാര്‍ക്ക്-ലിങ്ക്ഡ് ലെന്‍ഡിംഗ് റേറ്റ് അല്ലെങ്കില്‍ അതിലേക്ക് മാറ്റുന്നതിന് അപേക്ഷിക്കേണ്ടതുണ്ട്. ഒരു എന്‍ബിഎഫ്സിയില്‍ നിന്നോ ഹൗസിംഗ് ഫിനാന്‍സ് കമ്പനിയില്‍ നിന്നോ വായ്പ എടുത്തിട്ടുണ്ടെങ്കില്‍, ഇബിഎല്‍ആറിലേക്ക് മാറാന്‍ സാധിക്കില്ല. വായ്പ നല്‍കിയ ബാങ്ക് ഉയര്‍ന്ന പലിശ നിരക്കാണ് ഈടാക്കുന്നതെങ്കില്‍, വായ്പ കുറഞ്ഞ നിരക്കിലേക്ക് മാറ്റാന്‍ ബാങ്കിനോട് ആവശ്യപ്പെടാം. കുറഞ്ഞ നിരക്ക് നല്‍കുന്നില്ലെങ്കില്‍ ഭവന വായ്പ റീഫിനാന്‍സ് ചെയ്യുന്നതും പരിഗണിക്കാവുന്നതാണ്.ഒരു പുതിയ ഭവന വായ്പയെടുക്കുന്ന ആളാണെങ്കില്‍, കുറഞ്ഞ പലിശയുടെ ആനുകൂല്യം സ്വയമേവ ലഭിക്കും. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button