Spot lightWorld

പാർക്കിങ് ലോട്ടിൽ നിന്ന് കളഞ്ഞുകിട്ടിയ പണം കൊടുത്ത് ലോട്ടറി എടുത്തു; തൊട്ടുപിന്നാലെ എത്തിയത് 8 കോടിയുടെ ഭാഗ്യം

ന്യൂയോർക്ക്: കള‌ഞ്ഞു കിട്ടിയ പണം കൊണ്ട് വെറുതെ പോയി ലോട്ടറി എടുത്ത് കോടീശ്വരനായിരിക്കുകയാണ് അമേരിക്കയിലെ നോർത്ത് കരോലിന സ്വദേശിയായ ജെറി ഹിക്സ് എന്ന മദ്ധ്യവയസ്കൻ. അപ്രതീക്ഷിതമായി ഭാഗ്യം തേടിയെത്തിയ സന്തോഷം പങ്കുവെച്ച അദ്ദേഹം കഴിഞ്ഞ ദിവസം  തന്റെ സമ്മാനത്തുക ഏറ്റുവാങ്ങുകയും ചെയ്തു. ആരുടെയോ കൈയിൽ നിന്ന് നഷ്ടമായി 20 ഡോളറാണ് ജെറി ഹിക്സിനെ ഭാഗ്യത്തിലേക്ക് കൈപിടിച്ച് എത്തിച്ചത്. മാസ്റ്റർ കാർപെന്ററായി ജോലി ചെയ്യുന്ന ജെറി ഹിക്സിന് അമേരിക്കയിലെ നോർത്ത കരോലിന സംസ്ഥാനത്തെ ഒരു നഗരത്തിൽ നിന്നാണ് 20 ഡോളറിന്റെ നോട്ട് കള‌ഞ്ഞു കിട്ടിയത്. ഒരു കടയിലേക്ക് കയറുന്നതിനിടെ പാർക്കിങ് ലോട്ടിൽ 20 ഡോളർ കിടക്കുന്നത് കണ്ട് അത് എടുക്കുകയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞതായി ലോട്ടറി കമ്പനി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വിശദമാക്കുന്നു. നിലത്തു കിടന്ന നോട്ട് എടുത്ത് അതുമായി തൊട്ടടുത്തുള്ള കടയിൽ കയറി എക്സ്ട്രീം ക്യാഷ് എന്ന ലോട്ടറി ടിക്കറ്റ് എടുത്തു. താൻ ഉദ്ദേശിച്ച നമ്പറിലുള്ള ടിക്കറ്റ് അവിടെയുണ്ടായിരുന്നില്ലെന്നും അതുകൊണ്ട് അവിടെ ഉണ്ടായിരുന്ന ഒരു ടിക്കറ്റ് വാങ്ങുകയായിരുന്നു എന്നുമാണ് അദ്ദേഹം പറ‌ഞ്ഞത്. നറുക്കെടുപ്പ് ഫലം വന്നപ്പോൾ 10 ലക്ഷം ഡോളറിന്റെ (8.4 കോടിയിലധികം ഇന്ത്യൻ രൂപ) ജാക് പോട്ട് സമ്മാനം ജെറി ഹിക്സിന്. വിജയിക്ക് രണ്ട് ഓപ്ഷനുകളിലൊന്ന് തെര‌ഞ്ഞെടുക്കാനാണ് അവസരമുണ്ടായിരുന്നത്. ഒന്നുന്നിൽ വർഷം 50,000 ഡോളർ വീതം 20 വർഷത്തേക്ക് കിട്ടിക്കൊണ്ടിരിക്കും അല്ലെങ്കിൽ ആറ് ലക്ഷം ഡോളർ ഒറ്റയടിക്ക് വാങ്ങാം. ജെറി രണ്ടാമത്തെ ഓപ്ഷനാണ് തെരഞ്ഞെടുത്തത്.  നോർത്ത് കരോലിനയിലെ സ്റ്റേറ്റ് ടാക്സും ഫെഡറൽ ടാക്സും കിഴിച്ച് ബാക്കി 4,29,007 ഡോളർ അദ്ദേഹത്തിന് കൈമാറി. പണം കുടുംബത്തിനായി ചെലവഴിക്കുമെന്നാണ് ജെറി പഞ്ഞത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button