kerala

വിഷുവിന് മുന്‍പ് ക്ഷേമപെന്‍ഷന്‍ രണ്ടു ഗഡു കൂടി കൊടുക്കും ; 62 ലക്ഷം പേര്‍ക്ക് ലഭിക്കുക ഇന്ന് മുതൽ വിതരണം ചെയ്യുന്ന പെൻഷൻ അടക്കം 4800 രൂപ ലഭിക്കും..ബാക്കി പിന്നീട്..

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ രണ്ടു ഗഡുകൂടി വിഷുവിന്‌ മുമ്പ് വിതരണം ചെയ്യാൻ തീരുമാനിച്ചതായി മന്ത്രി കെ എൻ ബാലഗോപാല്‍ അറിയിച്ചു.

3200 രുപവീതമാണ്‌ ലഭിക്കുക. നിലവില്‍ ഒരു ഗഡു തുക ഇന്ന് മുതൽ വിതരണത്തിലാണ്‌. വിഷു, ഈസ്‌റ്റർ, റംസാൻ കാലത്ത്‌ 4800 രുപവീതമാണ്‌ ഒരോരുത്തരുടെയും കൈകളിലെത്തുക.

പതിവുപോലെ ബാങ്ക്‌ അക്കൗണ്ട്‌ നമ്ബർ നല്‍കിയിട്ടുള്ളവർക്ക്‌ അക്കൗണ്ടുവഴിയും, മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങള്‍ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും. 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളില്‍ മസ്‌റ്ററിങ്‌ നടത്തിയ മുഴുവൻ പേർക്കും തുക ലഭിക്കും. ബജറ്റില്‍ പ്രഖ്യാപിച്ചതുപോലെ അതാതു മാസം പെൻഷൻ വിതരണത്തിനുള്ള നടപടികള്‍ ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button