National

വൈരം മറന്ന് മമത; അനാരോഗ്യം അവഗണിച്ച് പവാര്‍; ഐക്യത്തിന് കരുത്തേകി കോണ്‍ഗ്രസ്

കര്‍ണാടകയില്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യസംഗമത്തിന്റെ വേദി കൂടിയായി. ബന്ധവൈരികളായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി ചടങ്ങിലേക്ക് പ്രത്യേക പ്രതിനിധിയെ അയച്ചപ്പോള്‍ അനാരോഗ്യം പോലും അവഗണിച്ചു എന്‍.സി.പി. നേതാവ് ശരത് പവാര്‍ വേദിയില്‍ ആദ്യാവസാനം നിറഞ്ഞുനിന്നു. സിപിഎം, സിപിഐ ദേശീയ ജനറല്‍ െസക്രട്ടറിമാരും ചടങ്ങിനെത്തിയതോടെ പ്രതിപക്ഷ ഐക്യനിര കെട്ടിപ്പടുക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍ കൂടുതല്‍ ശക്തിപ്പെടും.

2018ല്‍ കോണ്‍ഗ്രസ്–ജനതാദള്‍ സഖ്യസര്‍ക്കാരിന്റെ മുഖ്യമന്ത്രിയായി എച്ച്.ഡി.കുമാരസ്വാമി വിധാന സൗധയുടെ പുല്‍ത്തകിടിയില്‍ സത്യപ്രതിജ്ഞ ചെയ്യുന്ന വേദിയിലാണു രാജ്യത്തെ പ്രതിപക്ഷ നേതാക്കള്‍ ഇതുപോലെ ഒന്നിച്ച് തോളോടു തോള്‍ ചേര്‍ന്നു നിന്നത്. 5 വര്‍ഷത്തിനിപ്പുറം പ്രതിപക്ഷ ഐക്യമെന്ന ആശയത്തിന് ഊടും പാവും നല്‍കുന്നതായി സിദ്ധരാമയ്യ സര്‍ക്കാന്റെ സ്ഥാനാരോഹണ വേദി. അനാരോഗ്യം കാരണം സോണിയാ ഗാന്ധി എത്താതിരുന്ന ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗയും രാഹുല്‍ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നിറഞ്ഞു നിന്നു.

എന്‍.സി.പി നേതാവ് ശരത് പവാര്‍, നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫാറുഖ് അബ്ദുള്ള, പിഡി.പി നേതാവ് മഹബൂബ മുഫ്തി, തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, ജാര്‍ഖണ്ട് മുഖ്യമന്ത്് ഹേമന്ത് സോറന്‍, ബിഹാര്‍ ഉപമുഖ്യമന്ത്രി, തേജസ്വി യാദവ് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ അശോക് ഗലോട്ട്, സുഖ്്വീന്ദര്‍ സിംഗ് സുഖു, ഭൂപേഷ് ഭാഗേല്‍, കമല്‍ഹാസന്‍ തുടങ്ങിയവര്‍ വേദി പങ്കിട്ടതു ദേശീയ രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് ഇടയാക്കും. കോണ്‍ഗ്രസ് ചേട്ടന്‍ മനോഭാവം വിട്ടൊഴിയുന്നതിന്റെ സൂചനയായി ഓരോ നേതാക്കളുടെയും പേരെടുത്തു പറഞ്ഞാണു രാഹുല്‍ പ്രസംഗം തുടങ്ങിയത്. ബി.ജെ.പിക്ക് പണത്തിന്റെയും അധികാരത്തിന്റെയും സകല ശക്തിയുമുണ്ടായിരുന്നു. എന്നിട്ടും കര്‍ണാടകയിലെ ജനങ്ങള്‍ വിവേകപൂര്‍വം കോണ്‍ഗ്രസിനെ തിരഞ്ഞെടുത്തെന്നും പറഞ്ഞ രാഹുല്‍ ജനകീയ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന സൂചനയും നല്‍കി.

മുഖ്യമന്ത്രി പിണറായി വിജയനെ വിളിക്കാത്തിനെ സിപിഎം കടുത്ത വിമര്‍ശിച്ചെങ്കിലും ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി.രാജയും ചടങ്ങിന്റെ ആദ്യാവസാനം നിറഞ്ഞു നിന്നു. ഇരുവരും രാഹുല്‍ഗാന്ധിയുടെ ഇരുവശങ്ങളിലും നിന്നു ഫോട്ടോയ്ക്ക് പോസ് ചെയ്തതും പ്രതിപക്ഷ ഐക്യം ശക്തിപ്പെടുന്നതിന്റെ സൂചനയായി. എന്നും കോണ്‍ഗ്രസിന്റെ വിമര്‍ശകയായ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വൈരം മറന്നു ചടങ്ങിേലേക്കു പ്രത്യേക പ്രതിനിധിയെ അയച്ചതും ശ്രദ്ധേയമായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button