ഈസ് ഓഫ് ഡുയിങ് ബിസിനസ്സ് സൗകര്യം കോപ്പർപോറേറ്റുകൾക്ക് മാത്രം, സ്വന്തം കെട്ടിടത്തിൽ ബിസിനസ്സ് ചെയ്യാൻ സഹോദരിമാർക്ക് ലൈസൻസ് നിഷേധിച്ച് എലൂർ മുനിസിപ്പാലിറ്റി.

കൊച്ചി: ഈസ് ഓഫ് ഡുയിങ് ബിസിനസ്സിൽ ഒന്നാം സ്ഥാനം കിട്ടിയ കേരളത്തിൽ സ്വന്തം കെട്ടിടത്തിൽ ഒരു പലചരക്ക് കട തുടങ്ങാൻ പോലും കഴിയാതെ ചുവപ്പ് നാടയിൽ കുടുങ്ങി സഹോദരിമാർ. ഏലൂർ മുനിസിപ്പാലിറ്റിയാണ് രശ്മി മാമ്പിള്ളി, റോസ്മി മാമ്പിള്ളി സഹോദരിമാരുടെ സംരംഭം രേഖകളുടെ നിസ്സാര കാരണങ്ങൾ ചൂണ്ടിക്കാട്ടി അപേക്ഷ നിരസിച്ചത്.
എന്നാൽ ഇതേ മുനിസിപ്പാലിറ്റി ഇതിലും കുറച് രേഖകൾ സമർപ്പിച്ച ഇവരുടെ വാടകകക്കാരുടെ അപേക്ഷകൾ ലൈസൻസ് പുതുക്കൽ എന്ന പേരിൽ അംഗീകരിക്കുകയും ചെയ്തു.
കൂടാതെ ഉടമസ്ഥരെ അറിയിക്കാതെയും നഷ്ടപരിഹാരം കൊടുക്കാതെയും ഇവരുടെ കെട്ടിടത്തിന്റെ ഒരു ഭാഗം മുനിസിപ്പാലിറ്റി പൊളിച്ചു കളയുകയും ചെയ്തിരിക്കുന്നു.
ഈസ് ഓഫ് ഡുയിങ് ബിസിനസ്സ് സൗകര്യം കോപ്പർപോറേറ്റുകൾക്ക് മാത്രമാണെന്നും, സാധാരണക്കാർ നാട്ടിൽ സംരംഭം തുടങ്ങാൻ പോയാൽ ചുവപ്പു നാടയും കേസും ഒക്കെയായി നടക്കേണ്ടി വരുമെന്ന് ഇവർ പറയുന്നു. സ്ത്രീകൾ വ്യവസായ മന്ത്രിക്ക് പരാതി കൊടുത്തിട്ടുണ്ട്. എന്നിട്ടും ശെരിയായില്ലേൽ കേസ് കൊടുക്കാനുമുള്ള തയ്യാറെടുപ്പിലുമാണ്.
