Crime

വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം; കണ്ടക്ടർ അറസ്റ്റിൽ

പ​ത്ത​നാ​പു​രം: കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച ക​ണ്ട​ക്ട​റെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പു​ന​ലൂ​ർ ഡി​പ്പോ​യി​ലെ ക​ണ്ട​ക്ട​ർ കു​ന്നി​ക്കോ​ട് ച​ക്കു​വ​ര​യ്ക്ക​ൽ ജ്യോ​തി​സ് ഭ​വ​നി​ൽ അ​ജ​യ​ഘോ​ഷാ​ണ് (53) അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ 25നാ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം.വൈ​കീ​ട്ട് സ്കൂ​ൾ ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നാ​യി പു​ന​ലൂ​ർ ച​ക്കു​വ​ര​ക്ക​ൽ റൂ​ട്ടി​ലോ​ടു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ൽ ക​യ​റി​യ​താ​ണ് വി​ദ്യാ​ർ​ഥി​നി. കോ​ട്ട​വ​ട്ടം ക​ഴി​ഞ്ഞ​പ്പോ​ൾ ബ​സി​ൽ​വെ​ച്ച് ക​ണ്ട​ക്ട​ർ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി. വീ​ട്ടി​ലെ​ത്തി​യ വി​ദ്യാ​ർ​ഥി​നി സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യോ​ട് വി​വ​ര​ങ്ങ​ൾ പ​റ​ഞ്ഞു. തു​ട​ർ​ന്ന് അ​ധ്യാ​പി​ക കു​ന്നി​ക്കോ​ട് പൊ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു. പൊ​ലീ​സ് വി​ദ്യാ​ർ​ഥി​നി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button