1.53 മില്യണ്‍ ! അതും വെറും 15 ദിവസത്തിൽ; ഇന്‍ഡസ്ട്രികളെ വിറപ്പിച്ച് മാർക്കോ ആ റെക്കോർഡ് തൂക്കി !
മലയാളം കണ്ട ഏറ്റവും വലിയ വയലൻസ് ചിത്രമാണ് മാർക്കോ. ടൈറ്റിൽ കഥാപാത്രമായി ഉണ്ണി മുകുന്ദൻ നിറഞ്ഞാടിയ ചിത്രം സംവിധാനം ചെയ്തത് ഹനീഫ് അദേനിയാണ്. റിലീസ് ചെയ്ത് പതിനഞ്ച് ദിവസം പിന്നിടുമ്പോഴും മലയാളം ഉൾപ്പടെയുള്ള ഇന്റസ്ട്രികളെ ഞെട്ടിച്ച് കൊണ്ടിരിക്കുകയാണ് മാർക്കോ. ബോക്സ് ഓഫീസിലടക്കം മാർക്കോ മിന്നും പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിൽ പ്രദർശനം തുടരുന്ന മാർക്കോ ഇപ്പോഴിതാ പുത്തൻ റെക്കോർഡും സ്വന്തമാക്കിയിരിക്കുകയാണ്. പ്രമുഖ ടിക്കറ്റ് ബുക്കിംഗ് സൈറ്റായ ബുക്ക് മൈ ഷോയിലാണ് മാർക്കോ പുത്തൻ ചരിത്രം കുറിച്ചിരിക്കുന്നത്. പതിനഞ്ച് ദിവസത്തിൽ 1.53 മില്യണ്‍ ടിക്കറ്റുകളാണ് മാർക്കോയുടേതായി വിറ്റഴിഞ്ഞിരിക്കുന്നത്. 2024ൽ റിലീസ് ചെയ്ത മലയാളം സിനിമകളിൽ ഏറ്റവും കൂടുതൽ ടിക്കറ്റ് വിറ്റ ചിത്രങ്ങളിൽ ഏഴാം സ്ഥാനത്താണ് മാർക്കോ ഉള്ളത്. ഇനിയും ഇത് ഉയരും. മഞ്ഞുമ്മൽ ബോയ്സ്(4.32 മില്യൺ),ആവേശം(3.02 മില്യൺ), ആടുജീവിതം(2.92 മില്യൺ), പ്രേമലു(2.44 മില്യൺ), എആർഎം(1.86 മില്യൺ), ഗുരുവായൂരമ്പര നടയിൽ(1.7 മില്യൺ) എന്നീ സിനിമകളാണ് ബുക്ക് മൈ ഷോയിൽ മാർക്കോയ്ക്ക് മുന്നിലുള്ളത്. കിഷ്കിന്ധാ കാണ്ഡം (1.44 മില്യൺ), വർഷങ്ങൾക്കു ശേഷം(1.43 മില്യൺ), ടർബോ(1 മില്യൺ) എന്നിവയാണ് ഏഴാം സ്ഥാനത്തിന് താഴെയുള്ള മറ്റ് മലയാള സിനിമകൾ. ആദ്യദിനം 3 കോടിയോളം, പിന്നീട് ബറോസിന് എന്ത് സംഭവിച്ചു ? മോഹന്‍ലാല്‍ ചിത്രം ശരിക്കും എത്ര നേടി ? ക്രിസ്മസ് റിലീസായി ഡിസംബര്‍ 20നാണ് മാര്‍ക്കോ റിലീസ് ചെയ്തത്. ആദ്യ ഷോ മുതല്‍ മികച്ച പ്രകടനം നേടിയ ചിത്രം ബോളിവുഡില്‍ അടക്കം ഗംഭീര പ്രകടനം കാഴ്ചവച്ചിരുന്നു. കഴിഞ്ഞ ദിവസം വരെയുള്ള റിപ്പോര്‍ട്ട് പ്രകാരം ഇതുവരെ ആഗോള തലത്തില്‍ 80 കോടിയിലധികം രൂപ മാര്‍ക്കോ കളക്ട് ചെയ്തിട്ടുണ്ട്.