Health Tips

പെട്ടെന്ന് വണ്ണം കുറയ്ക്കുന്നത് കൊണ്ടുള്ള 10 ആരോ​ഗ്യപ്രശ്നങ്ങൾ

പെട്ടെന്ന് വണ്ണം കുറയ്ക്കുന്നത് കൊണ്ടുള്ള 10 ആരോ​ഗ്യപ്രശ്നങ്ങൾ.   പെട്ടെന്ന് വണ്ണം കുറയ്ക്കുന്നത് കൊണ്ടുള്ള 10 ആരോ​ഗ്യപ്രശ്നങ്ങൾ  അസുഖങ്ങൾ വരാതിരിക്കാൻ ഭാരം കുറയ്ക്കേണ്ടത് വളരെ പ്രധാനമാണ്. എന്നാൽ കടുത്ത ഡയറ്റ് നോക്കിയ ശേഷം ഒരു മാസം ഏഴും എട്ടും കിലോ കുറയ്ക്കുന്നത് ആരോ​ഗ്യകരമല്ലെന്ന് ഓർക്കുക.    പ്രാതൽ ഒഴിവാക്കിയും അത്താഴം ഒഴിവാക്കിയും മണിക്കൂറോളം വ്യായാമം ചെയ്തും ഭാരം കുറയ്ക്കുന്നവരുണ്ട്. അത് ഭാരം കുറയ്ക്കുക മാത്രമല്ല മറ്റ് പല ആരോ​ഗ്യപ്രശ്നങ്ങൾക്കും കാരണമാകും.    പെട്ടെന്ന് ഭാരം കുറയ്ക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യപ്രശ്നങ്ങൾ എന്തൊക്കെ എന്നതാണ് ഇനി പറയുന്നത്. ഭാരം വളരെ വേഗത്തിൽ കുറയുകയോ ശരിയായ പോഷകാഹാരം ലഭിക്കാതെ വരികയോ ചെയ്യുമ്പോൾ ഇത് പേശികളുടെ ആരോ​ഗ്യത്തെ ബാധിക്കിക്കുന്നു.  അമിതമായ കലോറി നിയന്ത്രണം അവശ്യ വിറ്റാമിനുകളുടെയും ധാതുക്കളുടെയും കുറവിന് കാരണമാകും. ഇത് വിളർച്ച, ദുർബലമായ അസ്ഥികൾ, മുടികൊഴിച്ചിൽ എന്നിവയ്ക്ക് കാരണമാകും. വേഗത്തിൽ ശരീരഭാരം കുറയുന്നത് പ്രതിരോധശേഷി ദുർബലപ്പെടുത്തുകയും ശരീരത്തെ അണുബാധകൾ, ജലദോഷം, പനി എന്നിവയ്ക്ക് കൂടുതൽ സാധ്യതയുള്ളതാക്കുകയും ചെയ്യും.

    ക്രാഷ് ഡയറ്റിംഗ് മെറ്റബോളിസത്തെ മന്ദഗതിയിലാക്കുന്നു. വീണ്ടും കഴിച്ച് തുടങ്ങുമ്പോൾ ഭാരം കൂട്ടുന്നതിന് ഇടയാക്കും.   അനാരോഗ്യകരമായ ശരീരഭാരം കുറയുന്നത് സ്ത്രീകളിൽ ആർത്തവചക്രം ക്രമരഹിതമാക്കുകയും, മാനസികാവസ്ഥയിൽ മാറ്റങ്ങൾ വരുത്തുകയും, സമ്മർദ്ദ നില വർദ്ധിപ്പിക്കുകയും ചെയ്യും.  വളരെ വേഗത്തിൽ ശരീരഭാരം കുറയുന്നത് കുറഞ്ഞ രക്തസമ്മർദ്ദം, ഹൃദയമിടിപ്പ് എന്നിവയ്ക്ക് കാരണമാകും. ഇത് ഹൃദയസ്തംഭനം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കും. ക്രാഷ് ഡയറ്റുകളിൽ പലപ്പോഴും നാരുകളുടെയും അവശ്യ പോഷകങ്ങളുടെയും അഭാവം ഉണ്ടാകുന്നു. ഇത് മലബന്ധം, വയറു വീർക്കൽ, വയറുവേദന എന്നിവയിലേക്ക് നയിക്കുന്നു.    പിത്താശയക്കല്ലും കരൾ പ്രശ്നങ്ങളും ഉണ്ടാകുന്നതിന് ഇടയാക്കും. വേഗത്തിലുള്ള ശരീരഭാരം കുറയുന്നത് പിത്തസഞ്ചിയിലെ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. മാനസികാരോഗ്യ പ്രശ്നങ്ങൾക്കും ഇത് കാരണമാകും. അനാരോഗ്യകരമായ ശരീരഭാരം കുറയ്ക്കൽ ഉത്കണ്ഠ, വിഷാദം, എന്നിവയിലേക്ക് നയിച്ചേക്കാം.  കടുത്ത ഡയറ്റ് ക്ഷീണം, തലകറക്കം, തലവേദന, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയ്ക്ക് കാരണമാകുന്നു. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button