ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ 10 സമ്പന്നർ; സ്വത്തിന്റെ പട്ടിക ഇങ്ങനെ

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ധനികൻ ആരാണ്? ചെറുപ്രായത്തിൽ തന്നെ ശതകോടീശ്വരനാകുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ ഈ നേട്ടം കൈവരിക്കാനാകുന്നത് ചുരുക്കം ചിലർക്ക് മാത്രമാണ്. ലോകത്തിലെ ഏറ്റവും ധനികരായ ചെറുപ്പക്കാരുടെ സ്വത്തിൽ ഭൂരിഭാഗവും പാരമ്പര്യമായി ലഭിച്ച കുടുംബ സ്വത്താണ്. എന്നാൽ ഇതിൽ നിന്നും വിഭിന്നമായി മുതിർന്ന ധനികർ കഠിനാധ്വാനത്തിലൂടെ ആസ്തി വർധിപ്പിച്ചവരാണ്. കുടുംബസ്വത്ത് ലഭിച്ചവരിൽ തന്നെ അത് വളർത്താൻ കഴിയുന്നവർ ചുരുക്കമാണ്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ 10 ശതകോടീശ്വരന്മാരുടെ പട്ടിക ഇതാ
1. ക്ലെമന്റി ഡെൽ വഞ്ചിയോ – ആസ്തി: 5.2 ബില്യൺ ഡോളർ – രാജ്യം: ഇറ്റലി
2 ലീവിയ – ആസ്തി: 1.3 ബില്യൺ ഡോളർ – രാജ്യം: ബ്രസീൽ
3. കിം ജംഗ്-യൂൺ – ആസ്തി: 1.2 ബില്യൺ ഡോളർ – രാജ്യം: ദക്ഷിണ കൊറിയ
4. കെവിൻ ഡേവിഡ് ലേമാൻ – ആസ്തി: 1 ബില്യൺ ഡോളർ – രാജ്യം: ജർമ്മനി
5. കിം ജംഗ്-മിൻ – ആസ്തി: 1.2 ബില്യൺ ഡോളർ – രാജ്യം: ദക്ഷിണ കൊറിയ
6. ലൂക്കാ ഡെൽ വഞ്ചിയോ – ആസ്തി: 1.2 ബില്യൺ ഡോളർ – രാജ്യം: ഇറ്റലി
7. റെമി ഡസാൾട്ട് – ആസ്തി: 2.1 ബില്യൺ ഡോളർ – രാജ്യം: ഫ്രാൻസ്
8. സഹാൻ മിസ്ത്രി – ആസ്തി: 4.9 ബില്യൺ ഡോളർ – രാജ്യം: അയർലൻഡ്
9. ഡോറ വോഗ്റ്റ് ഡി അസിസ് – ആസ്തി: 1.3 ബില്യൺ ഡോളർ, രാജ്യം: ബ്രസീൽ
10. ഫിറോസ് മിസ്ത്രി – ആസ്തി: 4.9 ബില്യൺ ഡോളർ – രാജ്യം: അയർലൻഡ്
