Entertaiment

ആദ്യ ചിത്രത്തിന് 242 കോടി; മാർക്കോയ്ക്ക് മുന്നിൽ മമ്മൂട്ടിയും പൃഥ്വിരാജും വീണു; മോളിവുഡിലെ പണംവാരി പടങ്ങളിതാ

പുതുവർഷമെത്തിയതോടെ പുതിയ സിനിമകളുടെ റിലീസിന് തയ്യാറെടുക്കുകയാണ് ഇൻഡസ്ട്രികൾ. ഇതിനകം പുത്തൻ റിലീസുകൾ വന്നും കഴിഞ്ഞു. പുതിയ സിനിമകൾ വന്നിട്ടും മലയാളത്തിൽ കഴിഞ്ഞ വർഷം റിലീസ് ചെയ്ത പടങ്ങൾ ഇപ്പോഴും ​ഗംഭീര പ്രകടനം കാഴ്ചവച്ച് മുന്നേറുന്നുണ്ട്. ഈ അവസരത്തിൽ 2024ൽ മോളിവുഡിൽ നിന്നും പണം വാരിയ സിനിമകളുടെ ലിസ്റ്റും പുറത്തുവന്നിരിക്കുകയാണ്. ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോയാണ് ലിസ്റ്റിൽ പുതുതായി ചേർക്കപ്പെട്ടത്.  എല്ലാവർക്കും അറിയാവുന്നത് പോലെ ലിസ്റ്റിൽ ഒന്നാമതുള്ളത് മഞ്ഞുമ്മൽ ബോയ്സ് ആണ്. മലയാളത്തിലെ ആദ്യ 200 കോടി ക്ലബ്ബ് ചിത്രമായ മഞ്ഞുമ്മൽ ബോയ്സ് ആകെ നേടിയത് 242 കോടിയാണെന്നാണ് സൗന്ത് ഇന്ത്യൻ ബോക്സ് ഓഫീസ് റിപ്പോർട്ട് ചെയ്യുന്നത്. 158 കോടിയുമായി ആടുജീവിതവും 156 കോടിയുമായി ആവേശവും രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഉണ്ട്. ക്രിസ്മസ് റിലീസായെത്തിയ മാർക്കോ പട്ടികയിൽ ആറാം സ്ഥാനത്താണ്. നിലവിൽ 100 കോടി ക്ലബ്ബിൽ ചിത്രം എത്തിയെന്നാണ് ഔദ്യോ​ഗിക പ്രഖ്യാപനം. ലിസ്റ്റിൽ പത്താം സ്ഥാനത്ത് ടർബോയാണ്. 73 കോടിയാണ് മമ്മൂട്ടി ചിത്രത്തിന്റെ ഫൈനൽ കളക്ഷൻ.  അജിത്തിന്റെ കാർ അപകടത്തിൽപ്പെട്ടു; നടൻ രക്ഷപ്പെട്ടത് അത്ഭുതകരമായി 2024ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള സിനിമകൾ 1 മഞ്ഞുമ്മൽ ബോയ്സ് – 242.5 കോടി 2 ആടുജീവിതം – 158.5 കോടി 3 ആവേശം –  156 കോടി 4 പ്രേമലു – 136.25 കോടി 5 അജയന്റെ രണ്ടാം മോഷണം – 106.75 കോടി 6 മാർക്കോ – 100 കോടി** 7 ​ഗുരുവായൂരമ്പല നടയിൽ – 90.15 കോടി 8 വർഷങ്ങൾക്കു ശേഷം – 83 കോടി 9 കിഷ്കിന്ധാ കാണ്ഡം – 77 കോടി 10 ടർബോ – 73 കോടി ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button