NationalSpot light

ഫ്ലാറ്റിൽ വളർത്തിയത് 350 പൂച്ചകളെ, പിന്നാലെ യുവതിക്ക് നോട്ടീസ്, 48 മണിക്കൂറിൽ പരിഹാരം കാണണം!

പൂനെയിൽ 350 പൂച്ചകൾക്ക് ഫ്ലാറ്റിൽ  താമസമൊരുക്കി യുവതി. ഹദാപ്സറിലെ മാർവൽ ബൗണ്ടി കോഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റിയിലാണ് പൂനെ നഗരസഭയെയും, മഹാരാഷ്ട്ര മൃഗക്ഷേമ ബോർഡിനെയും ഞെട്ടിച്ചുകൊണ്ട് ഇനങ്ങനെയൊരു സംഭവം ഉണ്ടായിരിക്കുന്നത്. ഒടുവിൽ പൂച്ചകളുടെ ശല്യം സഹിക്കവയ്യാതെ അയൽവാസികൾ പൊലീസിൽ പരാതികൊടുക്കുകയായിരുന്നു.  ഫ്ലാറ്റിൽ വളർത്തുന്ന പൂച്ചകളെ നോക്കാൻ 6 പേരെയാണ് സഹായത്തിനായി യുവതി നിയമിച്ചിട്ടുള്ളത്. ഇത്രയധികം പൂച്ചകളെ വളർത്തുന്നതിൽ ബുദ്ധിമുട്ട് അറിയിച്ച് അയവാസികൾ നേരത്തെ രംഗത്തെത്തിയിരുന്നു. ഇതേതുടർന്ന് വർഷങ്ങളായി യുവതി അയൽവാസികളുമായി പ്രശ്നത്തിലാണ്. പൂച്ചകളുടെ രോമം കൊഴിച്ചിൽ, കാഷ്ടം എന്നിവ അയൽവാസികൾക്ക് എന്നും തലവേദനയായിരുന്നു. നിരന്തരം അയൽവാസികൾ പരാതികൾ പറഞ്ഞെങ്കിലും യുവതി ഒന്നും  മുഖവിലക്കെടുത്തിരുന്നില്ല.  അതേസമയം പൂച്ചകൾ പ്രജനനം നടത്തിയാണ് ഇത്രയും വലിയ സംഖ്യയിലേക്ക് എത്തിയതെന്നാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു. നേരത്തെയും അയൽവാസികൾ ഫ്ലാറ്റിന്റെ ഉടമസ്ഥനുമായി സംസാരിച്ചെങ്കിലും ശരിയായ പരിഹാരം കണ്ടെത്താനായില്ല. ഒടുവിലാണ് അയൽവാസികൾ പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ യുവതിക്കെതിരെ നടപടി സ്വീകരിക്കാൻ പൂനെ നഗരസഭ ഹദാപ്സർ പൊലീസിലും മൃഗക്ഷേമ വകുപ്പിനെയും  സമീപിച്ചതായാണ് റിപ്പോർട്ട്. താമസക്കാരുടെ  പരാതിയുടെ അടിസ്ഥാനത്തിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ ഫ്ലാറ്റിൽ നിന്നും പൂച്ചകളെ നീക്കം ചെയ്യണമെന്ന് ഉടമസ്ഥന് മൃഗക്ഷേമ വകുപ്പ് അധികൃതർ നോട്ടീസ് നൽകിയിട്ടുണ്ട്. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button